??????? ??????? ????? ????? ?????? ??????? ???????????????? ???????????? ??????? ?????? ??????????? ??.??. ????? ???????? ??????????

ബാലകലോത്സവത്തിന് ഉജ്ജ്വല തുടക്കം

സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിെൻറ ബാലകലോത്സവത്തിന് വർണാഭമായ തുടക്കം. ക്ലബ് അങ്കണത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഇന്ത്യൻ സ്​കൂൾ പ്രിൻസിപ്പൽ ടി.ആർ. ബ്രൗണാണ് സലാല മലയാളികളുടെ ഏറ്റവും വലിയ കലാമത്സരങ്ങൾക്ക് തിരിതെളിയിച്ചത്. 
ഒമാൻ ദേശീയദിനാഘോഷവും കേരളപ്പിറവി ആഘോഷവും ഐ.എസ്​.സി ചെയർമാൻ മൻപ്രീത് സിങ് ഉദ്ഘാടനം ചെയ്തു. മലയാളവിഭാഗം കൺവീനർ ഡോ. നിഷ്താർ അധ്യക്ഷത വഹിച്ചു. ബിർല സ്​കൂൾ പ്രിൻസിപ്പൽ മൻസൂർ ബേറാം  ആശംസ നേർന്നു. ബാലകലോത്സവത്തിന് വർഷങ്ങൾക്കുമുമ്പ് തുടക്കം കുറിച്ച മുൻ കൺവീനർ സി.പി. സുരേന്ദ്രനെ ചടങ്ങിൽ ആദരിച്ചു. കുട്ടികളുടെ ഫാഷൻ ഷോ, മാപ്പിളപ്പാട്ട്, പ്രച്ഛന്നവേഷം മത്സരങ്ങളാണ് ആദ്യദിനം നടന്നത്. ഒമാൻ ദേശീയദിനം, കേരളപ്പിറവി എന്നിവയുടെ ഭാഗമായി വിവിധ നൃത്തങ്ങളും അരങ്ങേറി. രചന, സംഗീത, കലാമത്സരങ്ങൾ അടുത്തയാഴ്ചകളിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഷാജ് ലക്ഷ്മൺ സ്വാഗതവും ഹേമ ഗംഗാധരൻ നന്ദിയും പറഞ്ഞു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.