മസ്കത്ത്: ആയിരങ്ങള്‍ക്ക് ആവേശക്കാഴ്ചയൊരുക്കി മസ്കത്തില്‍ വ്യോമാഭ്യാസം സംഘടിപ്പിച്ചു. ഗ്രാന്‍ഡ് ഹയാത്തിനും ഇന്‍റര്‍കോണ്ടിനെന്‍റല്‍ മസ്കത്തിനും മധ്യേ അല്‍ ഖുറം ഭാഗത്ത് നടന്ന വ്യോമാഭ്യാസം കാണാന്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരത്തെി.
ഖുറം ബീച്ച്, പാര്‍ക്കിങ് ഇടങ്ങള്‍, കഫേകള്‍ എന്നിവിടങ്ങളിലാണ് ജനങ്ങള്‍ തടിച്ചുകൂടിയത്.
ഞായറാഴ്ച ഉച്ചക്ക് മൂന്നിന് തുടങ്ങിയ അഭ്യാസം ഒമാന്‍ റോയല്‍ വ്യോമസേനയുടെ ആഭിമുഖ്യത്തില്‍ ബ്രിട്ടന്‍െറ റോയല്‍ വ്യോമസേന റെഡ് ആരോ സംഘമാണ് അവതരിപ്പിച്ചത്. പൈലറ്റുമാര്‍, എന്‍ജിനീയര്‍മാര്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ ഒത്തിണക്കത്തോടെയുള്ള പ്രവര്‍ത്തനത്തില്‍ ജെറ്റ് ഹോക്ക് വിമാനങ്ങള്‍ ആകാശത്ത് വിസ്മയങ്ങളുയര്‍ത്തി.
വിദേശരാജ്യങ്ങളില്‍ എയര്‍ഷോ അവതരിപ്പിക്കുന്ന ഏറ്റവും വലിയ സംഘമാണ് റെഡ് ആരോസ്. 2016ല്‍ മാത്രം ഏഷ്യ പസഫികിലും മിഡിലീസ്റ്റിലുമായി സംഘം ഇരുപതിലധികം ഷോ സംഘടിപ്പിച്ചിട്ടുണ്ട്. നവംബര്‍ 23ന് ബഹ്റൈനിലും 24ന് യു.എ.ഇയിലും 28ന് കുവൈത്തിലും ഷോ സംഘടിപ്പിക്കാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.