സലാല: ഇന്ത്യയില്‍ 500, 1000 കറന്‍സി പിന്‍വലിച്ചതുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഒമാനികള്‍ ഇന്ത്യയിലേക്ക് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വ്യാപകമായി റദ്ദാക്കുന്നു.
ചികിത്സക്കും വിനോദസഞ്ചാരത്തിനുമായുള്ള യാത്രകളാണ് ഇവയില്‍ അധികവും. ഇന്ത്യയില്‍ കറന്‍സിക്കായി ജനങ്ങള്‍ നെട്ടോട്ടമോടുന്ന സാഹചര്യത്തില്‍ അവിടെയത്തെിയാലുണ്ടാവുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്താണ് ഒമാനികള്‍ യാത്ര റദ്ദാക്കുന്നത്. സീസണ്‍ സമയത്തുണ്ടായ പ്രതിസന്ധി ഇന്ത്യന്‍ വിനോദസഞ്ചാര മേഖലക്ക് തിരിച്ചടിയാണ്.
ഹൈദരാബാദ്, കൊച്ചി തുടങ്ങിയ നഗരങ്ങളിലേക്ക് പോകാനിരുന്ന നാലു ഒമാനി കുടുംബങ്ങള്‍ കഴിഞ്ഞദിവസം ടിക്കറ്റുകള്‍ റദ്ദാക്കിയതായി ട്രാവല്‍ സിറ്റി സലാല ബ്രാഞ്ച് മാനേജര്‍ സൈനുദ്ദീന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ചിലര്‍ യാത്രക്കുമുമ്പ് അത്യാവശ്യം ഇന്ത്യന്‍ കറന്‍സി മാറ്റിവാങ്ങുന്നതിനായി എക്സ്ചേഞ്ചുകളിലത്തെുമ്പോഴാണ് കറന്‍സി ലഭ്യമല്ളെന്ന് അറിയുന്നത്.
പിന്നീട് കാര്യങ്ങള്‍ അന്വേഷിക്കുമ്പോഴാണ് പ്രശ്നം ഗുരുതരമാണെന്ന് മനസ്സിലാക്കുന്നതും യാത്ര ഒഴിവാക്കുന്നതും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൊച്ചിയിലേക്കും മറ്റും ചികിത്സക്കായി പോകുന്ന ഒമാനികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. മെച്ചപ്പെട്ട ചികിത്സയും കുറഞ്ഞ ചികിത്സാ ചെലവുമാണ് ഇവരെ ആകര്‍ഷിക്കുന്നത്. കൊച്ചിയില്‍ അടുത്ത കാലത്തായി ആരംഭിച്ച വന്‍കിട സ്വകാര്യ ആശുപത്രികളില്‍ ഇതിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആയുര്‍വേദ ചികിത്സക്കായി പോകുന്ന ഒമാനികളും നിരവധിയാണ്.
ഒമാനികള്‍ കൂട്ടത്തോടെ യാത്ര റദ്ദാക്കുന്നത് ട്രാവല്‍ ഏജന്‍സികള്‍ക്കും പ്രതിസന്ധിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഒമാന്‍ എയര്‍ ഉള്‍പ്പടെയുള്ള വിമാനക്കമ്പനികള്‍ കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിട്ടും സ്വദേശി പൗരന്മാര്‍ ഇന്ത്യന്‍ യാത്രക്ക് മുന്നോട്ടുവരാത്തത് കറന്‍സി നിരോധനം സൃഷ്ടിച്ച അങ്കലാപ്പ് കാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.