സലാല: സലാല ഇന്ത്യന്‍ സ്കൂളിലെ വാര്‍ഷിക കായികമേളക്ക് ആവേശകരമായ സമാപനം. 700ലധികം വിദ്യാര്‍ഥികള്‍ നാലു ഗ്രൂപ്പുകളിലായി 120 ഇനങ്ങളില്‍ മാറ്റുരച്ചു. ജൂനിയര്‍, സീനിയര്‍ കാറ്റഗറിയിലാണ് മത്സരങ്ങള്‍ നടന്നത്.
ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും സലാല ഇന്ത്യന്‍ സ്കൂളിന്‍െറ ചുമതലയുള്ളയാളുമായ മുഹമ്മദ് സാബിര്‍ റസ ഫൈസി സമാപന സംഗമത്തില്‍ മുഖ്യാതിഥിയും എജുക്കേഷന്‍ അഡൈ്വസര്‍ കമാന്‍ഡര്‍ മാതു എബ്രഹാം വിശിഷ്ടാതിഥിയുമായിരുന്നു. എസ്.എം.സി പ്രസിഡന്‍റ് രാം സന്താനം, സ്പോര്‍ട്സ് സബ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ.എ. നിഷ്താര്‍, പ്രിന്‍സിപ്പല്‍ ടി.ആര്‍. ബ്രൗണ്‍ എന്നിവര്‍ ചേര്‍ന്ന് അതിഥികളെ സ്വീകരിച്ചു. സ്കൂള്‍ ഹെഡ് ബോയ് അര്‍ശാദ്, ഹെഡ് ഗേള്‍ മോനിഷ മേനോന്‍ എന്നിവര്‍ മുഖ്യാതിഥിക്ക് ബാഡ്ജ് സമര്‍പ്പിച്ചു.
തുടര്‍ന്ന് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് അംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി. സീനിയര്‍ വിഭാഗത്തില്‍ ബ്ളൂ, ഗ്രീന്‍ ഹൗസുകള്‍ ചാമ്പ്യന്‍ പട്ടം പങ്കിട്ടു. യെല്ളോ ഹൗസ് റണ്ണര്‍ അപ് ട്രോഫിയും കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ ബ്ളൂ ഹൗസ് ചാമ്പ്യന്മാരായി. യല്ളോ ഹൗസ് റണ്ണര്‍ അപ്പിന് അര്‍ഹരായി.
ഫാതിമ ഇഫ്റത്ത് 20 പോയന്‍റ് നേടി സ്കൂള്‍ സ്പോര്‍ട്സ് ചാമ്പ്യന്‍ ട്രോഫി നേടി. അബ്രഹാം പൗലോസാണ് വ്യക്തിഗത ചാമ്പ്യന്‍. സമാപന ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപ്രകടനങ്ങളും അരങ്ങേറി. കായികാധ്യാപകന്‍ പര്‍വീന്ദര്‍ സിങ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകന്‍ രോഹിത് കനോജിയ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.