സലാല: പാരമ്പര്യ തനിമയുടെ നിറവില്‍ സലാല ഇന്ത്യന്‍ സ്കൂളില്‍ കേരളപ്പിറവി ദിനാഘോഷം നടന്നു. മുഖ്യാതിഥി സുരേഷ് ബാബു വിളക്കുകൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. വിനയ്കുമാര്‍, പ്രിന്‍സിപ്പല്‍ ടി.ആര്‍. ബ്രൗണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഓമന മാത്യു, മലയാളം ഡിപ്പാര്‍ട്മെന്‍റ് മേധാവി ഷാജി കെ. വാഴോട് എന്നിവര്‍ സംസാരിച്ചു. മലയാളം ഡിപ്പാര്‍ട്മെന്‍റിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന കഥാരചന, കവിതാ പാരായണം, പ്രസംഗം തുടങ്ങി വിവിധ കലാമത്സരങ്ങളിലെ വിജയികളെ വേദിയില്‍ ആദരിച്ചു. കേരളപ്പിറവി ആഘോഷത്തിന്‍െറ ഭാഗമായി സ്കൂള്‍ ഓഡിറ്റോറിയം അലങ്കരിച്ചിരുന്നു.
ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനി അക്വില മാത്യൂസ് പ്രസംഗത്തിന് പിന്നാലെ ഗോപികാ ദില്‍ കവിതയും ആലപിച്ചു. തുടര്‍ന്ന് സംഘനൃത്തവും സംഘഗാനവും അരങ്ങേറി. കേരളത്തെ കുറിച്ചുള്ള എട്ട് മിനിറ്റ് നീളുന്ന വീഡിയോ പ്രസന്‍േറഷനും നടന്നു.
ജാലാന്‍ ബനീ ബുആലി: മലയാളം മിഷനും പ്രവാസി ജാലാനും സംയുക്തമായി കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്‍റ് അനില്‍കുമാറിന്‍െറ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ വില്‍സണ്‍ പി. മാത്യുവും ഇന്ത്യന്‍ എംബസി ഓണററി കോണ്‍സുലാര്‍ ഫക്രുദ്ദീനും സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
പ്രശാന്ത് പുതിയാണ്ടി സ്വാഗതവും സിറാജ് ദവാരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.