ഇബ്രി ഇന്ത്യന്‍ സ്കൂളില്‍  കലാമേള സമാപിച്ചു

ഇബ്രി: ഇബ്രി ഇന്ത്യന്‍ സ്കൂളിലെ 24ാമത് കലാമേള സമാപിച്ചു. സമാപനചടങ്ങില്‍ സ്കൂളിന്‍െറ ചുമതലയുള്ള സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ബേബി സാം സാമുവല്‍ മുഖ്യാതിഥിയായിരുന്നു. എസ്.എം.സി പ്രസിഡന്‍റ് അബ്ദുല്‍ ഗഫൂര്‍ ഖാദ്രി സ്വാഗതം പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ ബഷീര്‍ അഹമ്മദ്, സന്ധ്യാ വിജയന്‍, എം.പി. ഉണ്ണികൃഷ്ണന്‍, ഫിറോസ് ഹുസൈന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.പി. വിനോഭ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് മുഖ്യാതിഥി സമ്മാനങ്ങള്‍ വിതരണം ചെയ്തു. റെഡ് ഹൗസ് ഓവറോള്‍ ചാമ്പ്യന്മാര്‍ ആയപ്പോള്‍ ബ്ളൂഹൗസ് ആണ് റണ്ണേഴ്സ് അപ്. 
മൂന്നുദിവസം നീണ്ട മേളയില്‍ മിമിക്രി, മോണോആക്ട്, മൈം, ഉപകരണ സംഗീതം, പ്രസംഗം തുടങ്ങി വിവിധയിനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.