മസ്കത്ത്: ഹോട്ടല്‍ ജീവനക്കാരിയായിരുന്ന ഫിലിപ്പീനോ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏഷ്യന്‍ വംശജനാണ് പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
ഖുറമിലെ പ്രമുഖ ഹോട്ടലില്‍ ജോലി ചെയ്തുവരുകയായിരുന്ന 31കാരിയായ പിങ്കിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച കാണാതായ ഇവരുടെ മൃതദേഹം വെള്ളിയാഴ്ച സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസ്കിന് പിന്‍വശത്തെ വാദിയിലാണ് കണ്ടത്തെിയത്. കുറ്റാന്വേഷണ വിഭാഗവും ബോഷര്‍ ആര്‍.ഒ.പിയും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ വലയിലാക്കാന്‍ കഴിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ഒരു കുട്ടിയുടെ മാതാവായ പിങ്കി സൂപ്പര്‍വൈസറായിട്ടാണ് ജോലി ചെയ്തുവന്നിരുന്നത്.
വ്യാഴാഴ്ച ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്നാണ് ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിന്‍െറ ഭാഗമായി പൊലീസ് നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.
അതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ പിങ്കിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത് തുടരുകയാണ്. ജസ്റ്റിസ് ഫോര്‍ പിങ്കി എന്ന ഹാഷ്ടാഗിന് കീഴില്‍ സ്വദേശികള്‍ക്കു പുറമെ വിവിധ രാജ്യക്കാരും കമന്‍റുകള്‍ ഇടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.