കേരളവിഭാഗം സ്കൂള്‍തല കായികമേള  

മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരളവിഭാഗത്തിന്‍െറ ആഭിമുഖ്യത്തില്‍ ബോഷര്‍ സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തില്‍ ഇന്‍റര്‍ സ്കൂള്‍ സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു. 100, 200, 400, 800 മീറ്റര്‍ ഓട്ടം, ലോങ്ജമ്പ്, ഷോട്ട്പുട്ട്, റിലേ തുടങ്ങിയ വിഭാഗങ്ങളിലായി നാന്നൂറിലേറെ കായികതാരങ്ങള്‍ പങ്കെടുത്തു. 
ഇന്ത്യന്‍ സ്കൂളുകള്‍ക്കുപുറമെ ശ്രീലങ്കന്‍ സ്കൂള്‍, മോഡേണ്‍ ഇന്‍റര്‍നാഷനല്‍ സ്കൂള്‍ എന്നിവിടങ്ങളില്‍നിന്നുള്ള കായികതാരങ്ങളും പങ്കെടുത്തു. 237 പോയന്‍േറാടെ ഇന്ത്യന്‍ സ്കൂള്‍ മസ്കത്ത് വ്യക്തിഗത ചാമ്പ്യന്മാരായി. മുലദ, ഗൂബ്ര സ്കൂളുകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. രാവിലെ നടന്ന  മാര്‍ച്ച്പാസ്റ്റില്‍ ഒമാന്‍െറ ഒന്നാംനമ്പര്‍ കാര്‍ റാലി ചാമ്പ്യന്‍ സൈഫ് അല്‍ ഐസ്രി സല്യൂട്ട് സ്വീകരിച്ച് മേള ഉദ്ഘാടനം ചെയ്തു. 
ഇന്ത്യന്‍ സ്കൂള്‍ അല്‍ സീബിലെ കായികതാരവും സി.ബി.എസ്.ഇ മേളയിലെ അവാര്‍ഡ് ജേതാവുമായ ഐശ്വര്യ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. വൈകുന്നേരം ഒളിമ്പ്യന്‍ ഹംദാന്‍ മുഹമ്മദ് നാസര്‍ അല്‍ മഅ്മരി ചാമ്പ്യന്മാര്‍ക്കുള്ള മെഡലുകളും ട്രോഫികളും വിതരണം ചെയ്തു. ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ ജോര്‍ജ്, ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഒമാന്‍ സാമൂഹികക്ഷേമ വിഭാഗം സെക്രട്ടറി പി.എം. ജാബിര്‍ എന്നിവരും സംബന്ധിച്ചു. കേരളവിഭാഗത്തിലെ പുരുഷ, വനിതാ അംഗങ്ങള്‍ക്കായി ഷോട്ട്പുട്ട് മത്സരവും നടന്നു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.