ഇന്‍റര്‍മീഡിയറ്റ് നോക്കൗട്ട് ക്രിക്കറ്റ്: കൈരളി റസ്റ്റാറന്‍റ് സെമിയില്‍

മസ്കത്ത്: ഇന്‍റര്‍മീഡിയറ്റ് നോക്കൗട്ട് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കൈരളി റസ്റ്റാറന്‍റ് സെമിയില്‍ പ്രവേശിച്ചു. അബൂ മത്തേറിനെ 73 റണ്‍സിന് തോല്‍പിച്ചാണ് ടീം സെമി ബെര്‍ത്ത് നേടിയത്.
ആദ്യം ബാറ്റ് ചെയ്ത കൈരളി ടീം നിര്‍ദിഷ്ട 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. 35 റണ്‍സെടുത്ത ഗൗരവ് പൊക്രയുടെയും 32 റണ്‍സെടുത്ത ശ്യാം ലക്ഷ്മണന്‍െറയും 30 റണ്‍സെടുത്ത പ്രവീണിന്‍െറയും മികവിലാണ് കൈരളി ഈ സ്കോര്‍ പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അബൂമത്തേര്‍ ടീം 112 റണ്‍സിന് പുറത്തായി.
കൈരളിക്കുവേണ്ടി അക്ബര്‍ ശൈഖ് അഞ്ച് വിക്കറ്റും ഓം കാറും ബിനോയി വര്‍ഗീസും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. അമിറാത്തില്‍ 13നാണ് കൈരളിയുടെ സെമിഫൈനല്‍ മത്സരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.