മസ്കത്ത്: കടക്കാരെ ആശയക്കുഴപ്പത്തിലാക്കി പണം തട്ടുന്ന സംഘം റൂവിയിലും. റൂവി ഹൈസ്ട്രീറ്റില്‍ മൊബൈല്‍ ഷോപ് നടത്തുന്ന കുറ്റ്യാടി സ്വദേശി മൊയ്തുവിന് അമ്പത് റിയാലാണ് അടുത്തിടെ നഷ്ടമായത്. സ്ത്രീകളുമായി എത്തിയ പാകിസ്താന്‍ സ്വദേശിയെന്ന് സംശയിക്കുന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് മൊയ്തുവിന്‍െറ സഹോദരന്‍ ഫാറൂഖ് പറഞ്ഞു. അമ്പത് റിയാല്‍ നല്‍കിയശേഷം ആറു റിയാലിന്‍െറ ചാര്‍ജര്‍ ആണ് ആദ്യം ആവശ്യപ്പെട്ടത്. ബാക്കി നല്‍കിയതോടെ ചാര്‍ജര്‍ വേണ്ടെന്നുപറഞ്ഞ് പണം തിരികെ വാങ്ങി. ബാക്കി നല്‍കിയശേഷം നാലു റിയാലിന്‍െറ മറ്റൊരു സാധനം വേണമെന്നു പറഞ്ഞു. ഇത് വാങ്ങിയശേഷം അമ്പത് റിയാലിന്‍െറ ബാക്കി ആവശ്യപ്പെട്ടു. ആശയക്കുഴപ്പത്തിലായ മൊയ്തു 46 റിയാല്‍ എടുത്തുനല്‍കി. ഇവര്‍ കടക്കുപുറത്തിറങ്ങിയശേഷമാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കുന്നത്. ഉടന്‍ പുറത്തിറങ്ങി നോക്കിയെങ്കിലും ഇവരെ കണ്ടത്തൊന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ മറ്റ് കടയുടമകള്‍ക്ക് അയച്ചുകൊടുത്തു. അടുത്ത ദിവസങ്ങളിലായി ഇയാളും മറ്റൊരാളും ചേര്‍ന്ന് മറ്റു മൊബൈല്‍ ഷോപ്പുകളിലും കബളിപ്പിക്കലിന് ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തങ്ങളുടെ കടയില്‍ രണ്ടാമന്‍ ഒരു ദിവസം വന്ന് അമ്പത് റിയാല്‍ നോട്ട് നല്‍കി സാധനം ആവശ്യപ്പെട്ടെങ്കിലും കടയിലെ ജീവനക്കാരന് സംശയം തോന്നിയതിനെ തുടര്‍ന്ന് സാധനം വില്‍ക്കുന്നില്ളെന്നു പറഞ്ഞു. ഇതോടെ ഇയാള്‍ പുറത്തിറങ്ങിപ്പോയതായി ഫാറൂഖ് പറഞ്ഞു. കടയില്‍ ഒരാള്‍ മാത്രമുള്ള സമയം നോക്കിയാകും തട്ടിപ്പുകാര്‍ വരുക. വിലപേശല്‍ ഒന്നുമില്ലാതെ സാധനം വാങ്ങി അമ്പത് റിയാല്‍ നോട്ട് നീട്ടുകയാണ് ഇവരുടെ രീതിയെന്ന് ഫാറൂഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.