മസ്കത്ത്: രക്ഷാകര്‍ത്താക്കള്‍ക്ക് ഇരുട്ടടിയായി മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ ഫീസ് വര്‍ധിപ്പിച്ച നടപടിയില്‍ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റിയില്‍ ചേരിതിരിവ് ശക്തമെന്ന് സൂചന. ഇതിന്‍െറ ഫലമായി ഫീസ് വര്‍ധനയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച വൈകുന്നേരം 6.30ന് വിളിച്ചുചേര്‍ത്ത എസ്.എം.സി യോഗം മുന്നറിയിപ്പില്ലാതെ മാറ്റി. മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളെ നേരില്‍ കാണാന്‍ രക്ഷാകര്‍ത്താക്കളും സ്കൂളിലത്തെിയിരുന്നു.
യോഗം മാറ്റിയതറിഞ്ഞ് നിരാശയോടെയും രോഷത്തോടെയുമാണ് രക്ഷാകര്‍ത്താക്കള്‍ പിരിഞ്ഞുപോയത്. ഫീസ് വര്‍ധന പ്രതിഷേധാര്‍ഹമാണെന്ന് കാട്ടി എസ്.എം.സി അംഗമായ കബീര്‍ യൂസുഫ് മറ്റ് മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങള്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. തൊഴില്‍നഷ്ടവും ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കലും നിമിത്തം രക്ഷാകര്‍ത്താക്കള്‍ പലരും സാമ്പത്തികമായി ബുദ്ധിമുട്ടിലാണ്. ഇവരോട് ഒരു സഹാനുഭൂതിയും കാണിക്കാതെ ഫീസ് വര്‍ധിപ്പിച്ചത് പുനരവലോകനം ചെയ്യണം. എല്ലാവരും ഡോക്ടറും എന്‍ജിനീയറും ബിസിനസുകാരുമല്ളെന്നും ഫീസ് വര്‍ധന കുടുംബമായി ജീവിക്കാനുള്ള പ്രവാസികളുടെ ആഗ്രഹംതന്നെ ഇല്ലാതാക്കുന്നതാണെന്നും ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. കബീര്‍ യൂസുഫിനെ പിന്തുണച്ച് മറ്റ് രണ്ടു കമ്മിറ്റി അംഗങ്ങളും രംഗത്തത്തെിയിട്ടുണ്ട്. മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ നാലു റിയാലാണ് ഫീസ് വര്‍ധിപ്പിച്ചത്. സീബില്‍ രണ്ടു റിയാലും മറ്റ് ഇന്ത്യന്‍ സ്കൂളുകളില്‍ ഒരു റിയാല്‍ വീതവും ഫീസ് നിരക്കില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. അതിനിടെ, ഫീസ് വര്‍ധനക്കെതിരായ രക്ഷാകര്‍ത്താക്കളുടെ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്. കഴിഞ്ഞദിവസം എംബസിയില്‍ നടന്ന ഓപണ്‍ ഹൗസില്‍ ഫീസ് വര്‍ധനക്കെതിരെ രക്ഷാകര്‍ത്താക്കള്‍ അംബാസഡര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. പ്രശ്നത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെങ്കിലും ബന്ധപ്പെട്ടവരുമായി വിഷയം സംസാരിക്കാമെന്ന് അംബാസഡര്‍ ഉറപ്പുനല്‍കിയതായി നിവേദനം സമര്‍പ്പിച്ച രക്ഷാകര്‍ത്താക്കള്‍ പറഞ്ഞു. ഓണ്‍ലൈന്‍ പെറ്റീഷന്‍ അടക്കം പ്രതിഷേധനടപടികളും നടന്നുവരുന്നുണ്ട്. കഴിഞ്ഞ 17നാരംഭിച്ച ഓണ്‍ലൈന്‍ പെറ്റീഷന്‍ കാമ്പയിനിങ്ങില്‍ തിങ്കളാഴ്ച വൈകുന്നേരംവരെ 353 പേരാണ് ഒപ്പിട്ടിട്ടുള്ളത്. എസ്.എം.സിക്കും നിലവിലെ ബോര്‍ഡിനുമെതിരെ രൂക്ഷമായ ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്.
ഫീസ് വര്‍ധന സംബന്ധിച്ചറിയാന്‍ ബന്ധപ്പെട്ടപ്പോള്‍ എസ്.എം.സിയാണ് ഉത്തരവാദിയെന്നാണ് ചെയര്‍മാന്‍ പറഞ്ഞതെന്ന് രക്ഷാകര്‍ത്താക്കള്‍ പറയുന്നു. ബോര്‍ഡിന്‍െറ അനുമതിയില്ലാതെ ഒരു റിയാല്‍പോലും വര്‍ധിപ്പിക്കാന്‍ കഴിയില്ളെന്നിരിക്കെയാണ് ഫീസ് വര്‍ധനവിന്‍െറ ഉത്തരവാദിത്തത്തില്‍നിന്ന് കൈകഴുകാനുള്ള ഈ നീക്കം. ചില സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റികള്‍ ആവശ്യപ്പെടാതെതന്നെ ബോര്‍ഡ് ഒരു റിയാല്‍ ഫീസ് വര്‍ധനക്ക് നിര്‍ദേശിച്ചതായി അറിയാന്‍ കഴിഞ്ഞതായും രക്ഷാകര്‍ത്താക്കള്‍ പറയുന്നു. തന്‍െറ അഞ്ചു കുട്ടികളാണ് മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്നതെന്നും ഫീസ് വര്‍ധന തന്‍െറ നടുവൊടിക്കുന്നതാണെന്നും മുഹമ്മദ് റാഫി എന്ന രക്ഷാകര്‍ത്താവ് പറയുന്നു. സ്കൂളിന്‍െറ വരവുചെലവ് കണക്കുകള്‍ രക്ഷാകര്‍ത്താക്കള്‍ക്ക് മുന്നില്‍ വെക്കണമെന്നും യഥാര്‍ഥത്തില്‍ നഷ്ടത്തിലാണെങ്കില്‍ ഫീസ് വര്‍ധിപ്പിക്കുന്നതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ളെന്നും മറ്റൊരു രക്ഷാകര്‍ത്താവ് പറഞ്ഞു. കഴിഞ്ഞവര്‍ഷം ഫീസ് വര്‍ധിപ്പിച്ചപ്പോള്‍ രക്ഷാകര്‍ത്താക്കളുടെ യോഗം വിളിച്ചുകൂട്ടി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍, ഇത്തവണ ബോര്‍ഡും എസ്.എം.സിയും ഏകാധിപത്യ മനോഭാവത്തോടെയാണ് ഫീസ് വര്‍ധനവിന്‍െറ വിഷയത്തില്‍ പെരുമാറിയതെന്ന് സിയാദ് എന്ന രക്ഷാകര്‍ത്താവ് പറഞ്ഞു. കുട്ടികള്‍ക്കുള്ള മൈതാനത്തിന്‍െറയും സ്കൂള്‍ പരിസരം സി.സി.ടി.വി നിരീക്ഷണത്തിലാക്കുമെന്നും പറഞ്ഞാണ് കഴിഞ്ഞവര്‍ഷം ഫീസ് വര്‍ധിപ്പിച്ചത്. എന്നാല്‍, പുതിയ ഫീസ് വര്‍ധനക്ക് എന്ത് ന്യായീകരണമാണ് പറയാനുള്ളതെന്ന് എസ്.എം.സി വ്യക്തമാക്കണമെന്ന് മറ്റൊരു രക്ഷാകര്‍ത്താവ് ചോദിക്കുന്നു. അതിനിടെ, വിഷയത്തില്‍ എംബസിയില്‍ നല്‍കിയ നിവേദനത്തില്‍ മാനേജ്മെന്‍റ് കമ്മിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്ന് അറിയുന്നു. കെടുകാര്യസ്ഥതയുടെ ഫലമായുണ്ടായ സാമ്പത്തികഭാരം രക്ഷാകര്‍ത്താക്കള്‍ ചുമക്കേണ്ട അവസ്ഥയാണെന്നാണ് ഇതില്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.