സ്ത്രീകള്‍ക്ക് ഉയര്‍ന്നുവരാന്‍ സംവരണത്തിന്‍െറ ആവശ്യമില്ല –അബ്ദുറഹ്മാന്‍ രണ്ടത്താണി

മസ്കത്ത്: പൊതുരംഗത്ത് ഉയര്‍ന്നുവരാന്‍ സ്ത്രീകള്‍ക്ക് സംവരണത്തിന്‍െറ ആവശ്യമില്ളെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ. കഴിവുള്ള സ്ത്രീകള്‍ സംവരണമില്ലാതെതന്നെ ഉയര്‍ച്ചകളിലേക്ക് കടന്നത്തെിയിട്ടുണ്ടെന്ന് മസ്കത്തില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെ്ത്തിയ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് സീറ്റ് നല്‍കാത്ത വിഷയത്തില്‍ ലീഗില്‍ പ്രതിഷേധ സ്വരമൊന്നും ഉണ്ടായിട്ടില്ല. വനിതകള്‍ക്ക് അര്‍ഹമായ പ്രാധാന്യം വേണ്ട ഘട്ടങ്ങളിലെല്ലാം ലീഗ് നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി രണ്ടുതവണ വനിതകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 
സംവരണം കൊണ്ടുമാത്രം വനിതകളെ രക്ഷിച്ചെടുക്കാന്‍ കഴിയില്ല. ഇന്ദിര ഗാന്ധിയും സിരിമാവോ ബണ്ടാരനായകയുമെല്ലാം തങ്ങളുടെ കഴിവുകൊണ്ടുമാത്രം രാഷ്ട്രത്തിന്‍െറ നേതൃത്വത്തിലേക്ക് എത്തിയവരാണ്. എന്നാല്‍, വനിതാ വിമോചനത്തിനായി ശബ്ദമുയര്‍ത്തുന്ന നാടുകളിലൊന്നും വനിതാ ഭരണാധികാരികള്‍ വന്നിട്ടില്ല. കഴിവുള്ള വനിതകള്‍ അതത് കാലഘട്ടങ്ങളില്‍ ഉയര്‍ന്നുവരും. ഉയര്‍ന്നുവരുമ്പോള്‍ അവരെ പരിഗണിക്കും. വനിത എന്ന നിലയിലെ മാറ്റിനിര്‍ത്തല്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഉണ്ടായിട്ടില്ല. മുസ്ലിം ലീഗിലെ വനിതകള്‍ കഴിവുപ്രകടിപ്പിക്കാന്‍ കഴിയാത്തവരല്ളെന്നും അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞു. 
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യൂത്ത്ലീഗിനെ പരിഗണിച്ചില്ളെന്ന വാദത്തിലും കഴമ്പില്ല. നല്ല കഴിവുള്ള വിപുലമായ നേതൃനിരയുള്ള പാര്‍ട്ടിയാണ് ലീഗ്. 24 സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുമ്പോള്‍ അതിനേക്കാള്‍ കഴിവുള്ളവര്‍ ചിലപ്പോള്‍ പുറത്തുനില്‍ക്കുന്നുണ്ടാകും. ആര് എന്നതിന് അപ്പുറം എല്ലാവരും അംഗീകരിക്കുന്ന തീരുമാനമാണ് ലീഗ് എപ്പോഴുമെടുക്കുക.
 മറ്റേതൊരു സംഘടനകളേക്കാളും മുമ്പ് യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയ പാര്‍ട്ടിയാണ് ലീഗ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണത്തിലേറും. വികസനത്തിന് വോട്ടുനല്‍കുന്നവര്‍ ഐക്യജനാധിപത്യ മുന്നണിയെയാകും പരിഗണിക്കുക. ദിശാബോധത്തോടെ സംസ്ഥാനത്തിന്‍െറ ശോഭനമായ ഭാവി മുന്നില്‍കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് യു.ഡി.എഫ് നടപ്പാക്കിയത്. തിരുവമ്പാടി സീറ്റില്‍ തര്‍ക്കത്തിന്‍െറ വിഷയമുദിക്കുന്നില്ല. യു.ഡി.എഫ് ഘടകകക്ഷിയെന്ന നിലയില്‍ ഐക്യജനാധിപത്യ മുന്നണിക്ക് അവകാശപ്പെട്ട സീറ്റാണ് അതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 
രാഷ്ട്രീയത്തില്‍ സ്ഥായിയായ എതിര്‍പ്പുകളില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് കോണ്‍ഗ്രസുമായുണ്ടായ പ്രശ്നങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ളെന്നും എം.എല്‍.എ പറഞ്ഞു. തിരൂരില്‍ നിര്‍മാണം പുരോഗമിക്കുന്ന ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രിയുടെ ഓഹരി ശേഖരണാര്‍ഥമാണ് എം.എല്‍.എയും സംഘവും മസ്കത്തിലത്തെിയത്. തിരൂര്‍ തുഞ്ചന്‍ പറമ്പിന് സമീപം ഏഴരയേക്കര്‍ സ്ഥലത്ത് 1.75 ലക്ഷം സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് ആശുപത്രി ഒരുങ്ങുന്നതെന്ന് സഹകരണ ആശുപത്രി വൈസ് ചെയര്‍മാന്‍ ഇബ്രാഹീം ഹാജി പറഞ്ഞു. തീരദേശപാതയില്‍ മള്‍ട്ടി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി എന്നതാണ് ലക്ഷ്യം. ഓഹരി ശേഖരണാര്‍ഥം മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളിലും സന്ദര്‍ശനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. 
തിരൂര്‍ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ മുഹമ്മദലി, കെ.എം.സി.സി ജനറല്‍ സെക്രട്ടറി പി.എ.വി. അബൂബക്കര്‍, ട്രഷറര്‍ സൈദ് പൊന്നാനി, ആക്ടിങ് പ്രസിഡന്‍റ് ഉമ്മര്‍ ബാപ്പു, ഹോസ്പിറ്റല്‍ ഡയറക്ടര്‍ വാഹിദ് ബര്‍ക്ക എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.