വിഭിന്ന ശേഷിയുള്ളവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരല്‍: പരിശീലന ക്ളാസ് സംഘടിപ്പിച്ചു

മസ്കത്ത്: മുലദ ഇന്ത്യന്‍ സ്കൂളില്‍ അധ്യാപക പരിശീലന ക്ളാസ് സംഘടിപ്പിച്ചു. വിഭിന്ന ശേഷിയുള്ള വിദ്യാര്‍ഥികളെ എങ്ങനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാം എന്ന വിഷയത്തിലായിരുന്നു ക്ളാസ്. 
സുജാത ശ്രീറാം (സ്പെഷല്‍ എജുക്കേറ്റര്‍, കൗണ്‍സലര്‍), അനല്‍പ (പ്രിന്‍സിപ്പല്‍, എപെക്സ് സെന്‍റര്‍ ഫോര്‍ സ്പെഷല്‍ എജുക്കേഷന്‍) എന്നിവര്‍ ക്ളാസെടുത്തു. 
എസ്.എം.സി അംഗം ഫെലിക്സ് വിന്‍സന്‍റ് ഗബ്രിയേല്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ഷെരീഫ്, വൈസ് പ്രിന്‍സിപ്പല്‍ വി.എസ്. സുരേഷ്, കോ കരിക്കുലര്‍ ആന്‍ഡ് എക്സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റി കോഓഡിനേറ്റര്‍ ഡോ. ഒ.സി. ലേഖ, അക്കാദമിക് സൂപ്പര്‍വൈസര്‍ അനിത ജേര്‍സണ്‍, ടി. ഹരീഷ്, മുലദ റുസ്താഖ് ഇന്ത്യന്‍ സ്കൂള്‍ അധ്യാപകര്‍  എന്നിവര്‍  ഇതില്‍ പങ്കെടുത്തു. 
സ്കൂള്‍ പ്രിന്‍സിപ്പല്‍ സ്വാഗതം പറഞ്ഞു. അധ്യാപികയും സ്കൂള്‍ കൗണ്‍സലറുമായ പ്രിയ ജോണ്‍ ആമുഖ പ്രഭാഷണം നടത്തി. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികളെ ഒറ്റപ്പെടുത്താതെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ കഴിയുന്നരീതിയില്‍ അധ്യാപനരീതി മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങളെ കുറിച്ച് ക്ളാസില്‍ പ്രതിപാദിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.