മസ്കത്ത്: ഇന്ത്യന്‍ സ്കൂള്‍ സര്‍വിസ് നടത്തുന്ന ബസുകളിലെ ജീവനക്കാരുടെ അശ്രദ്ധക്ക് ഒരു ബലിയാടുകൂടി. റൂവി സി.ബി.ഡി മേഖലയില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ബസ് അപകടത്തില്‍ വാദി കബീര്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനിക്ക് സാരമായ പരിക്കേറ്റു. ഇടുപ്പെല്ലിനും കരളിനും പരിക്കേറ്റ ഒന്നാം ക്ളാസ് വിദ്യാര്‍ഥിനി മാളവികയെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഖൗല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡില്‍ ഉരഞ്ഞതിനത്തെുടര്‍ന്ന് കൈയുടെ തൊലി പോയിട്ടുമുണ്ട്. സ്കൂള്‍വിട്ട് വരുന്നതിനിടെ വീട്ടിനുമുന്നിലാണ് അപകടം നടന്നത്.
ഇറങ്ങുന്നതിനിടെ വിദ്യാര്‍ഥിനിയുടെ ബാഗ് വാതിലില്‍ കുടുങ്ങിയതറിയാതെ സ്വദേശി ഡ്രൈവര്‍ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. വാതിലില്‍ വന്നിടിച്ച വിദ്യാര്‍ഥിനിയെ ബസ് മീറ്ററുകളോളം റോഡില്‍ വലിച്ചിഴക്കുകയും ചെയ്തു. ബസിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ഥികള്‍ ബഹളംവെച്ചതിനെ തുടര്‍ന്നാണ് ബസ് നിര്‍ത്തിയത്. വിദ്യാര്‍ഥിനി ബസില്‍നിന്ന് ഇറങ്ങുന്നതിനുമുമ്പേ ഡോര്‍ അടഞ്ഞതാണ് ബാഗ് കുടുങ്ങാന്‍ കാരണമെന്ന് സംശയിക്കുന്നു.
തൃശൂര്‍ ചാവക്കാട് സ്വദേശി പ്രിയേഷ് ശങ്കരന്‍െറയും നിതയുടെയും മകളാണ് മാളവിക. സി.ബി.ഡിയില്‍ ലാമ ക്ളിനിക്കിന് സമീപം മാളവികയടക്കം രണ്ടുകുട്ടികളാണ് ഇറങ്ങാറെന്ന് മാതാവ് പറഞ്ഞു. ഞായറാഴ്ച പതിവുപോലെ ഫ്ളാറ്റിന് മുന്നില്‍ നില്‍ക്കവേ ബസ് വന്നുനില്‍ക്കുന്നത് കണ്ടെങ്കിലും കുറേസമയം കഴിഞ്ഞിട്ടും മകളെ കണ്ടില്ല. തുടര്‍ന്ന് ഇറങ്ങി ചെന്നപ്പോഴാണ് അപകടവിവരം അറിയുന്നത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലത്തെിക്കാതെ കുഴപ്പമില്ളെന്നുപറഞ്ഞ് ബസ് ജീവനക്കാര്‍ പോയി. എന്നാല്‍, രക്തസ്രാവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഉടന്‍ കുട്ടിയെ ബദര്‍അല്‍സമ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ഖൗല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ശസ്ത്രക്രിയ ആവശ്യമില്ളെന്നും വിശ്രമം വേണമെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളതെന്ന് മാതാവ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. അപകടവിവരമറിഞ്ഞ് സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ ആശുപത്രിയിലത്തെിയിരുന്നു. സ്കൂള്‍ അധികൃതരും വിവരങ്ങളറിയാന്‍ ബന്ധപ്പെടുന്നുണ്ട്. സംഭവത്തില്‍ ആര്‍.ഒ.പി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, കുട്ടിയുടെ ഭാഗത്തെ പിഴവാണ് അപകടകാരണമെന്നാണ് ബസോടിച്ച ഡ്രൈവര്‍ പൊലീസില്‍ മൊഴിനല്‍കിയിട്ടുള്ളത്.
സംഭവം സംബന്ധിച്ച് സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ ജോര്‍ജുമായി നിരവധി തവണ ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.