ന്യൂനമര്‍ദം ചുഴലിക്കൊടുങ്കാറ്റായി; ഒമാന്‍ തീരത്തേക്ക് അടുക്കുന്നു

മസ്കത്ത്: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കൊടുങ്കാറ്റായി രൂപപ്പെട്ടതായി അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ അറിയിച്ചു. കാറ്റ് തീരത്തോട് അടുക്കുന്നതിന്‍െറ സൂചനയായി സൂര്‍, മസീറ, റാസല്‍ഹദ്ദ് മേഖലകളില്‍ അന്തരീക്ഷം മേഘാവൃതമാണ്. 
ചൊവ്വാഴ്ച രാവിലെ ചെറിയ മഴ ലഭിച്ചതായി മസീറയില്‍ താമസിക്കുന്ന ഡോ. അബ്ദുല്‍ ജലീല്‍ പറഞ്ഞു. അന്തരീക്ഷ താപനില കുറഞ്ഞിട്ടുണ്ട്. കാറ്റ് സംബന്ധിച്ച് അധികൃതര്‍ ഇതുവരെ മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല.  സൂറിലും അന്തരീക്ഷം മേഘാവൃതമാണെങ്കിലും മഴ പെയ്തിട്ടില്ളെന്ന് താമസക്കാര്‍ പറഞ്ഞു. 
അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍െറ അളവുകൂടിയിട്ടുണ്ട്. അടുത്ത രണ്ടുദിവസത്തിനുള്ളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ട്വിറ്ററില്‍ അറിയിച്ചു. ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ അറിയിച്ചു. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലും 02എ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റിന്‍െറ ഫലമായി മഴ ലഭിക്കും. മണിക്കൂറില്‍ 92.6 കി.മീറ്റര്‍ വരെ വേഗമെടുക്കാന്‍ സാധ്യതയുള്ള കാറ്റ് വ്യാഴാഴ്ച ദുര്‍ബലമാകാനാണ് സാധ്യത. 
ജൂണ്‍ മുതല്‍ നവംബര്‍ വരെ കാലയളവിലാണ് അറബിക്കടലില്‍ ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെടാറുള്ളത്. കഴിഞ്ഞവര്‍ഷം ജൂണില്‍ അശോഭ ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് ആശങ്കയുയര്‍ത്തിയിരുന്നു. എന്നാല്‍, തീരത്തോട് അടുത്തപ്പോര്‍ ദുര്‍ബലമായ കാറ്റിന്‍െറ ഫലമായി സൂര്‍, മസീറ ദ്വീപുകളില്‍ കനത്തമഴ അനുഭവപ്പെട്ടിരുന്നു. പൊലീസും സിവില്‍ഡിഫന്‍സും സായുധസേനാ വിഭാഗങ്ങളും ഒരുമിച്ചുനടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഫലമായി കാര്യമായ ആളപായവും കാര്യമായ നാശനഷ്ടങ്ങളും ഉണ്ടായില്ല. തുടര്‍ന്നത്തെിയ ‘ചപല’ കൊടുങ്കാറ്റും ഒമാന്‍ തീരത്ത് അടിക്കുമെന്ന് കരുതിയെങ്കിലും യമനിലേക്ക് വഴിമാറിപ്പോയി. യമന്‍െറ ഭാഗമായ സൊക്കോത്ര ദ്വീപിലും മുകല്ലയടക്കം ഭാഗങ്ങളിലും കാറ്റും മഴയും ആളപായത്തിനും നാശനഷ്ടത്തിനും കാരണമാക്കിയിരുന്നു. 
ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ ചൊവ്വാ ഴ്ച അന്തരീക്ഷ താപനിലയില്‍ കുറവനുഭവപ്പെട്ടിട്ടുണ്ട്. ഇബ്രി, സൊഹാര്‍, നിസ്വ എന്നിവിടങ്ങളിലാണ് കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്. 
സലാലയില്‍ 27 ഡിഗ്രിയും സൂറില്‍ 30 ഡിഗ്രിയും മസ്കത്തില്‍ 33 ഡിഗ്രിയും ഐനില്‍ 28 ഡിഗ്രിയും ചൂടാണ് അനുഭവപ്പെട്ടതെന്ന് കാലാവസ്ഥാ നിരീക്ഷണ വെബ്സൈറ്റായ അക്യുവെതര്‍ റിപ്പോര്‍ട്ട് ചെയ്തു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-15 08:11 GMT