മസ്കത്ത്: ഭക്ഷ്യസുരക്ഷാ പദ്ധതികളില്‍ നിലവിലുള്ള സഹകരണം വിപുലമാക്കാന്‍ ഒമാന്‍ ഫുഡ് ഇന്‍വെസ്റ്റ്മെന്‍റ് ഹോള്‍ഡിങ് കമ്പനിയും (ഒ.എഫ്.ഐ.സി) അറബ് അതോറിറ്റി ഫോര്‍ അഗ്രിക്കള്‍ചറല്‍ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഡെവലപ്മെന്‍റും (എ.എ.എ.ഐ.ഡി) ധാരണാപത്രത്തില്‍ ഒപ്പിട്ടു.
ഒ.എഫ്.ഐ.സി ചെയര്‍മാന്‍ ഡോ. റാഷിദ് ബിന്‍ സലീം അല്‍ മസ്റൂയിയും എ.എ.എ.ഐ.ഡി ചെയര്‍മാന്‍ ഉബൈദ് അല്‍ മസ്റോയിയുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഒ.എഫ്.ഐ.സിയുടെ നേതൃത്വത്തില്‍ ഒമാനില്‍ ആരംഭിക്കുന്ന ഭക്ഷ്യസുരക്ഷാപദ്ധതികളില്‍ കൂടുതല്‍ സാങ്കേതിക സഹായമടക്കം ലഭ്യമാക്കുന്ന വ്യവസഥകളുള്ളതാണ് ധാരണാപത്രം.
ഇരു ഭാഗത്തിനും താല്‍പര്യമുള്ള വിഷയങ്ങളില്‍ ഭാവിസഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാനമായി വര്‍ത്തിക്കുന്നതാണ് ധാരണാപത്രമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
അറബ് രാഷ്ട്രങ്ങളില്‍ ഭക്ഷ്യ, കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കിയിട്ടുള്ള സ്ഥാപനമാണ് എ.എ.എ.ഐ.ഡി. ഒമാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒ.എഫ്.ഐ.സി സര്‍ക്കാര്‍ ഏജന്‍സികളുടെയും സ്വകാര്യ മേഖലയുടെയും സഹകരണത്തോടെ ഒമാനില്‍ ഭക്ഷ്യസുരക്ഷാപദ്ധതികള്‍ നടപ്പാക്കിവരുന്ന സ്ഥാപനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.