മസ്കത്ത് : ‘പുണ്യവസന്തത്തിന്‍െറ പ്രവാസകാലം’ എന്ന കാമ്പയിനിന്‍െറ ഭാഗമായി മസ്കത്ത് ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിക്കുന്ന റമദാന്‍ ക്വിസ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് നടക്കും. അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണത്തിലെ സൂറത്തു മാഇദ അടിസ്ഥാനമാക്കി നടക്കുന്ന മത്സരം റൂവി, ദാര്‍സൈത്ത്, ഹൈല്‍, സൂര്‍ എന്നീ കേന്ദ്രങ്ങളിലാണ് സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. പരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ 92605989, 98275767 എന്നീ നമ്പറുകളില്‍ ബന്ധപ്പടേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.