മസ്കത്ത്: മത്രയില്‍ രണ്ടിടത്ത് പൈപ്പ് പൊട്ടി. ജിബ്രൂ അല്‍ ശീറാ റൗണ്ടഎബൗട്ടിനടുത്ത് മസ്കത്ത് ബാങ്കിന് സമീപവും റിയാം പാര്‍ക്കിനടുത്തുമാണ് പൈപ്പ് പൊട്ടിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
പ്രധാന പൈപ്പ് ലൈനാണ് ജിബ്രുവില്‍ പൊട്ടിയത്. കുത്തിയൊലിച്ച വെള്ളത്തിന്‍െറ ശക്തിയില്‍ റോഡ് നെടുകെ പിളര്‍ന്നു. റോഡിലൂടെ ഏറെ സമയം വെള്ളപ്പാച്ചില്‍ ഉണ്ടായത് ഗതാഗതത്തെയും ബാധിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെിയാണ് കുരുക്കഴിച്ചത്. മുമ്പും ഇതിനടുത്ത് പൈപ്പ് പൊട്ടിയിരുന്നു. ജല അതോറിറ്റി ജീവനക്കാരത്തെി അറ്റകുറ്റപ്പണിയാരംഭിച്ചതോടെയാണ് വെള്ളമൊഴുക്ക് ശമിച്ചത്. ഞായറാഴ്ച രാവിലെയോടെ മാത്രമേ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. റിയാം പാര്‍ക്കിന് സമീപം രാവിലെയാണ് പൈപ്പ് പൊട്ടിയത്. രാവിലെ തന്നെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതായി മത്ര സൂഖില്‍ വ്യാപാരം നടത്തുന്നവര്‍ പറഞ്ഞു. അതിനിടെ, ജിബ്രൂവിന് സമീപം പൈപ്പ് പൊട്ടിയത് ജല വിതരണത്തെ ബാധിക്കാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മത്ര, മസ്കത്ത് വിലായത്തുകളിലാണ് ജലവിതരണം മുടങ്ങാനിട. ജലം സൂക്ഷ്മതയോടെ ഉപയോഗിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ജിബ്രു മേഖലയില്‍ രാവിലെ മുതല്‍ ജല വിതരണം പൂര്‍ണമായി മുടങ്ങിയിരുന്നു. വൈകുന്നേരത്തോടെ വെള്ളം വന്നുതുടങ്ങിയിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. മത്ര ടാക്സി സ്റ്റാന്‍ഡില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ പൈപ്പ് പൊട്ടിയിരുന്നു. തുടര്‍ന്ന്, ഉച്ചവരെ ജലവിതരണം മുടങ്ങിയത് മത്ര സൂഖിലെ വ്യാപാരികള്‍ അടക്കമുള്ളവരെ പ്രയാസത്തിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.