മസ്കത്ത്: സാമ്പത്തിക, വാണിജ്യ, സംയുക്ത നിക്ഷേപമേഖലകളില്‍ നിലവിലുള്ള സഹകരണം ശക്തമാക്കാന്‍ ഒമാനും ഖത്തറും ധാരണയായി.
ഏകദിന സന്ദര്‍ശനത്തിനത്തെിയ ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ലാഹ് ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയും ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സൈദും തമ്മില്‍ നടത്തിയ ചര്‍ച്ചകളിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ഇതുമായി ബന്ധപ്പെട്ട് വിവിധ കരാറുകളിലും ഇരുരാഷ്ട്രങ്ങളും ഒപ്പിട്ടു.
മേഖലയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ക്രിയാത്മക ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കേണ്ടതിന്‍െറ ആവശ്യകതയും ഇരുനേതാക്കളും വിലയിരുത്തി. സുല്‍ത്താന്‍ ഖാബൂസിനുള്ള ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ആശംസയും പ്രധാനമന്ത്രി സയ്യിദ് ഫഹദിന് കൈമാറി. വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവിയടക്കം പ്രമുഖരും ചര്‍ച്ചകളില്‍ ഭാഗമായി. രാവിലെ റോയല്‍ വിമാനത്താവളത്തിലത്തെിയ ഖത്തര്‍ പ്രധാനമന്ത്രിയെ സയ്യിദ് ഫഹദ് നേരിട്ടത്തെിയാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.