മസ്കത്ത്: പ്രവാസി മലയാളി ഫെഡറേഷന്‍െറ സഹം യൂനിറ്റ് രൂപവത്കരിച്ചു. പ്രവാസി മലയാളി ഫെഡറേഷന്‍ യു.എ.ഇ പ്രസിഡന്‍റും ഗ്ളോബല്‍ എക്സിക്യൂട്ടിവ് അംഗവും കൂടിയായ റജി ദാമോദര്‍ യൂനിറ്റ് ഉദ്ഘാടനം ചെയ്തു. സഹം യൂനിറ്റ് പ്രസിഡന്‍റായി മുരളീധരന്‍ പിള്ളയെയും കോഓഡിനേറ്ററായി മനു രാഘവ പണിക്കരെയും തെരഞ്ഞെടുത്തു.
പ്രവാസികള്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പ്രവാസികളുടെ ഇടയില്‍നിന്ന് പണപ്പിരിവ് നടത്തി പരിഹരിക്കുന്ന രീതി മാറണമെന്ന് റജി ദാമോദര്‍ യോഗത്തില്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ വകയിരുത്തുന്ന ഫണ്ട് നേരായവഴിയില്‍ വിനിയോഗിക്കാത്ത സാഹചര്യമാണ് ഉള്ളത്.
പുതിയ പദ്ധതികള്‍ ആസൂത്രണംചെയ്ത് പ്രവാസി മലയാളി ഫെഡറേഷന്‍ സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷന്‍ ഒമാന്‍ കോഓഡിനേറ്റര്‍ ശ്രീലാല്‍ ശ്രീധരനും ചടങ്ങില്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.