സലാല ഉത്സവത്തിന് നാളെ കൊടി ഉയരും

മസ്കത്ത്: കുന്നും മലയും ഹരിതാഭമാക്കി ഈറന്‍ രാപ്പകലുകളുമായി മഴക്കാല ഉത്സവമായ  സലാല ടൂറിസം ഫെസ്റ്റിവലിന് വെള്ളിയാഴ്ച കൊടി ഉയരും. അടുത്ത മാസം 31 നാണ് ഫെസ്റ്റിവല്‍ സമാപിക്കുന്നത്. ജി.സി.സി രാജ്യങ്ങള്‍ മുഴുവന്‍ കനത്ത ചൂടില്‍ വിയര്‍ത്തൊലിക്കുമ്പോള്‍ ദൈവത്തിന്‍െറ വരദാനം പോലെ സലാലയില്‍ മഞ്ഞുമഴയും തണുത്ത കാലാവസ്ഥയും അനുഭവപ്പെടുകയാണ്. ജി.സി.സി  രാജ്യങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസിനോടടുത്ത ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. എന്നാല്‍, സലാലയില്‍ 27 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ മാത്രം ചൂടാണുള്ളത്.
എല്ലാ വര്‍ഷവും ഇതേ കാലയളവിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. ഫെസ്റ്റിവലിന് അതി വിപുലമായ ഒരുക്കങ്ങളാണ് അധികൃതര്‍ നടത്തുന്നത്. കഴിഞ്ഞദിവസം ദോഫാര്‍ ഗവര്‍ണറുടെ ഉന്നതാധികാര സമിതി പ്രത്യേകയോഗം ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു.
സന്ദര്‍ശകരുടെ സുരക്ഷയും സൗകര്യവും ഒരുക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ആവശ്യമായ മേഖലകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുക, ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുക, ഗതാഗതം എളുപ്പമാക്കുക തുടങ്ങിയ വിഷയങ്ങളും സന്ദര്‍ശകരുടെ മറ്റു പ്രശ്നങ്ങളും അധികൃതര്‍ പരിഹരിക്കും. ആദം തുംറൈത്ത് റോഡില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് വാഹനങ്ങള്‍ കൂടുതലായി പട്രോളിങ് നടത്തും. ഇതിനായി ഹെലികോപ്ടറിന്‍െറ സഹായവും തേടും. ഇരട്ടപ്പാതയായ ഇവിടെ അമിതവേഗം പാടില്ളെന്ന് പൊലീസ് അറിയിച്ചു. അടിയന്തര സന്ദര്‍ഭങ്ങളില്‍ വിളിക്കേണ്ട നമ്പറുകള്‍ റോയല്‍ ഒമാന്‍ പൊലീസിന്‍െറ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം തന്നെ സലാലയില്‍ മഴ ആരംഭിച്ചിരുന്നു. മഴ ആരംഭിച്ചതോടെ സലാലയില്‍ ഉത്സവ പ്രതീതിയായി. അരുവികളും തടാകങ്ങളും നിറയാന്‍ തുടങ്ങി. സന്ദര്‍ശകര്‍ക്ക് ഹരം പകരാന്‍ വെള്ളച്ചാട്ടങ്ങളും ഉറവകളും പൊട്ടിയൊഴുകി. കന്നുകാലികളും ഒട്ടകങ്ങളും മേഞ്ഞുനടക്കാന്‍ നഗരത്തിലിറങ്ങുകയും ചെയ്തതോടെ ഹരം പകരുന്നതായിരിക്കും ഇനിയുള്ള നാളുകള്‍. സന്ദര്‍ശകരുടെ പ്രവാഹം തുടങ്ങിയതോടെ സലാലയില്‍ അപ്പാര്‍ട്ട്മെന്‍റുകളുടെ വാടക ഇരട്ടിയിലധികമായി വര്‍ധിച്ചിട്ടുണ്ട്. സലാല ഫെസ്റ്റിവലിനത്തെുന്നവരുടെ സൗകര്യാര്‍ഥം വിമാനക്കമ്പനികള്‍ സര്‍വിസുകള്‍ വര്‍ധിപ്പിച്ചു. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നേരിട്ടും വിമാന സര്‍വിസുകള്‍ നടത്തുന്നുണ്ട്. സലാല, മസ്കത്ത് വിമാന സര്‍വിസുകളുടെ എണ്ണം ഒമാന്‍ എയര്‍ ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഫെസ്റ്റിവലിന്‍െറ ഭാഗമായി നിരവധി പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ കലാകാരന്മാര്‍ പങ്കെടുക്കുന്ന കലാവിരുന്നുകള്‍, പ്രദര്‍ശനങ്ങള്‍, വിവിധ മത്സരങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.
കഴിഞ്ഞ പെരുന്നാള്‍ അവധിക്കാലത്ത് 65,422 സന്ദര്‍ശകരാണ് സലാലയിലത്തെിയത്. ജൂണ്‍ 21 മുതല്‍ ജൂലൈ 10 വരെ കാലയളവിലെ കണക്കാണിത്. കഴിഞ്ഞവര്‍ഷം ഇതേ  കാലയളവിനെക്കാള്‍ 166 ശതമാനം കൂടുതലാണിത്. പെരുന്നാള്‍ അവധി ആഘോഷിക്കാനാണ് ഇവര്‍ സലാലയില്‍ എത്തിയത്.
 ജി.സി.സി രാജ്യങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരത്തെിയത് യു.എ.ഇയില്‍നിന്നാണ്. 6,312 സന്ദര്‍ശകരാണ് യു.എ.ഇയില്‍നിന്ന് എത്തിയത്.  സന്ദര്‍ശകരില്‍ 76 ശതമാനവും റോഡ് വഴിയാണ് എത്തിയത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.