മസ്കത്ത്: ആരോഗ്യ മന്ത്രാലയത്തിന്‍െറ നേതൃത്വത്തിലുള്ള അവയവദാന ബോധവത്കരണ പദ്ധതിയുടെ സന്ദേശം സമൂഹത്തിന്‍െറ വിവിധ തുറകളിലേക്ക് വ്യാപിപ്പിക്കണമെന്ന് ആവശ്യമുയരുന്നു. ഇതുവരെ 375 പേര്‍ മാത്രമാണ് അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളത്. ഇതില്‍ കൂടുതലും ഡോക്ടര്‍മാരാണ്. മരണശേഷം തങ്ങളുടെ അവയവങ്ങള്‍ ദാനംചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ച സാധാരണക്കാരുടെ എണ്ണം കുറവാണെന്നത് അവയവദാനത്തിന്‍െറ പ്രാധാന്യം ജനങ്ങളിലേക്ക് എത്താത്തതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കിഡ്നികള്‍ ആവശ്യമുള്ളവരാണ് ഒമാനില്‍ കൂടുതലും. ഏതാണ്ട് 1600ഓളം രോഗികളാണ് രണ്ടു വൃക്കളും തകരാറിലായി ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്നതെന്ന് റോയല്‍ ആശുപത്രിയിലെ വൃക്കരോഗ വിഭാഗം മേധാവി ഡോ. ഇസ്സ അല്‍ സാല്‍മി പറഞ്ഞു.
കരള്‍ മാറ്റിവെക്കേണ്ട സാഹചര്യത്തിലുള്ള രോഗികളുടെ എണ്ണം വൃക്കരോഗികള്‍ക്കടുത്തുവരും. പാന്‍ക്രിയാസ്, ശ്വാസകോശം, കോര്‍ണിയ എന്നിവ ലഭിക്കുന്നതിനും നിരവധി പേര്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നുണ്ട്. രോഗികളിലും അവയവദാനത്തിന് സന്നദ്ധത അറിയിച്ചവരിലും കൂടുതലും സ്വദേശികളാണ്. സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ വൃക്കരോഗം കണ്ടത്തെിയാല്‍ മാതൃരാജ്യത്തേക്ക് മടങ്ങാറാണ് പതിവ്. ഡയാലിസിസ് ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടാത്തതിനാല്‍ കുറഞ്ഞ ചികിത്സതേടി മാതൃരാജ്യത്തേക്ക് മടങ്ങാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നതായും അല്‍ സല്‍മി പറഞ്ഞു. സ്വദേശി രോഗികളുടെ ഡയാലിസിസിന് 1500 റിയാലാണ് പ്രതിമാസം സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അവയവം മാറ്റിവെക്കുന്നതിന് നാലായിരം മുതല്‍ അയ്യായിരം റിയാല്‍ വരെയാണ് ചെലവ് വരുകയെന്നും അല്‍ സല്‍മി പറഞ്ഞു. 2014ല്‍ മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നത് പ്രത്യേക സാഹചര്യത്തില്‍ അനുവദനീയമാണെന്ന് ഗ്രാന്‍റ് മുഫ്ത്തി ഫത്വ പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ഒമാനില്‍ അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആരംഭിക്കുന്നത്. ആവശ്യത്തിന് അവയവങ്ങള്‍ ലഭിക്കാത്തതിനാല്‍ പലരും ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ പോയി കൂടിയതുക നല്‍കി അവയവങ്ങള്‍ മാറ്റിവെക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.