മസ്കത്ത്: ചെറിയ പെരുന്നാള്‍ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് നാലു വയസ്സുകാരനായ സ്വദേശി ബാലന്‍െറ നാലു കൈവിരലുകള്‍ അറ്റു. നിസ്വയിലാണ് സംഭവം നടന്നത്. തലക്കും നെഞ്ചിനും സാരമായ പൊള്ളലേറ്റ ബാലനെ മസ്കത്തില്‍ ഖൗല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു വിരലുകള്‍ തുന്നിച്ചേര്‍ത്തതായും നാലാമത്തേത് തുന്നിച്ചേര്‍ക്കാന്‍ കഴിയാത്തവിധം കേടുപാട് സംഭവിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു. അടുക്കളയില്‍ സ്റ്റൗവിന് സമീപംവെച്ച് പടക്കങ്ങള്‍ കത്തിക്കാന്‍ ശ്രമിക്കവേയാണ് കൈയിലിരുന്ന് പൊട്ടിത്തെറിച്ചത്. കുട്ടിയുടെ നില ഭദ്രമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
നിരോധം ലംഘിച്ച് പടക്കം വില്‍പന നടത്തിയവരെ കണ്ടത്തൊന്‍ അന്വേഷണം ആരംഭിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പെരുന്നാള്‍ അവധിക്ക് ദിവസങ്ങള്‍ മുമ്പേ പടക്കങ്ങള്‍ രാജ്യത്തേക്ക് കടത്തുന്നത് തടയാന്‍ റോഡ് അതിര്‍ത്തികളില്‍ ആര്‍.ഒ.പി പരിശോധന കര്‍ക്കശമാക്കിയിരുന്നു. ചുരുക്കം ചില പടക്കക്കടത്ത് കേസുകള്‍ മാത്രമാണ് ഇക്കുറി ഉണ്ടായത്. പടക്കം കടത്തുന്നതിന് പിടിയിലായാല്‍ കുറഞ്ഞത് മൂന്നുവര്‍ഷം തടവും മൂവായിരം റിയാല്‍ വരെ പിഴയുമാണ് ഒമാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നത്. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പടക്കങ്ങളുടെ ഉപയോഗം രാജ്യത്ത് നിരോധിച്ചതെന്ന് ആര്‍.ഒ.പി അറിയിച്ചു. എന്നാല്‍, യഥാര്‍ഥ വിലയുടെ ഇരട്ടിക്ക് വില്‍ക്കാന്‍ കഴിയുമെന്നതിനാല്‍ ഉത്സവവേളകളില്‍ പലരീതികളിലും കള്ളക്കടത്ത് നടത്തിയാണ് പടക്കങ്ങള്‍ രാജ്യത്ത് എത്തിക്കുന്നത്.
കഴിഞ്ഞവര്‍ഷം ചെറിയ പെരുന്നാള്‍, വലിയ പെരുന്നാള്‍ ദിനങ്ങളോട് അനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ പടക്കക്കടത്തിന് ഒമ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാലായിരത്തോളം പടക്കങ്ങളും കരിമരുന്ന് പ്രയോഗത്തിനുള്ള സാധനങ്ങളും കഴിഞ്ഞവര്‍ഷം പിടിച്ചെടുത്തിരുന്നു. ഇബ്രയില്‍ കഴിഞ്ഞവര്‍ഷം നടന്ന അപകടത്തില്‍ പടക്കം പൊട്ടിത്തെറിച്ച് പത്തു വയസ്സുകാരന്‍െറ കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.