മസ്കത്ത്: വാദി കബീറിലെ ജുമാ സൂഖിന് പഴയ പ്രൗഢി ഇന്നില്ളെങ്കിലും, പെരുന്നാളിന് മുമ്പുള്ള ആഴ്ച സൂഖ് ജനനിബിഡമാകും. ജുമാ സൂഖില്‍ ഒന്നു വന്നില്ളെങ്കില്‍ തങ്ങളുടെ പെരുന്നാള്‍ ഷോപ്പിങ് പൂര്‍ണമാകില്ളെന്നാണ് സ്വദേശികളുടെ കാഴ്ചപ്പാട്. ആടും പശുവും കോഴിയും മുതല്‍ എല്ലാത്തരം തുണിത്തരങ്ങളും ഷുവാ ഉണ്ടാക്കാന്‍ ആവശ്യമായ പനമ്പ് പായയും ഒക്കെ തന്നെ ഇവിടെ കിട്ടും. സാധാരണക്കാരെ സംബന്ധിച്ച് ഒറിജിനലിനെ വെല്ലുന്ന വ്യാജനും ലഭിക്കുമെന്നതിനാല്‍ എന്നും പെരുന്നാള്‍ സമയത്ത് സൂഖില്‍ തിരക്കുണ്ടാകും. തുണി ത്തരങ്ങള്‍, അത്തര്‍, കണ്‍മഷി, വളകള്‍, കമ്മലുകള്‍ എന്നുവേണ്ട പെരുന്നാളിനായി ഉപ്പുമുതല്‍ കര്‍പ്പൂരം വരെ ഇവിടെ സുലഭം. തിരക്കുണ്ടെങ്കിലും ജുമാ സൂഖിന്‍െറ പഴയ പ്രതാപമൊന്നും പെരുന്നാള്‍ കാലത്തോ അല്ലാത്ത സമയത്തോ ഇന്നിവിടെ കാണാന്‍ ഇല്ല എന്നതാണ് സത്യം. കാര്‍ വ്യാപാരം മാത്രമാണ് ഇവിടെ പഴയ പ്രതാപത്തോടെ നടക്കുന്നത്. ഓണ്‍ലൈന്‍ വ്യാപാരം വന്നതോടെ അതിലും കുറവ് വന്നു. കൂണുപോലെ പൊന്തിവന്ന ഷോപ്പിങ് മാളുകള്‍ കണ്ണഞ്ചിപ്പിക്കുന്ന പരസ്യവും ആകര്‍ഷകമായ വമ്പന്‍ ഓഫറുകളും നല്‍കി ഉപഭോക്താക്കളെ വിളിക്കുമ്പോള്‍ ജുമാസൂഖിലേക്ക് ആളുകളുടെ ഒഴുക്ക് കുറഞ്ഞു എന്നതാണ് സത്യം. റമദാനിന്‍െറ അവസാന ആഴ്ചകളിലെ തിരക്ക് പ്രതീക്ഷിച്ച് പതിവിലുമധികം വ്യാപാരികള്‍ ഇന്നലെ ജുമാ സൂഖിലത്തെിയിരുന്നു.
ഇതോടൊപ്പം പ്രവാസികളെയും കാണാമായിരുന്നു. പ്രൗഢിക്കും പാരമ്പര്യത്തിനും ഒപ്പം പോക്കറ്റിനിണങ്ങിയ സാധനങ്ങള്‍ ലഭിക്കുമെന്നതും ജുമാ സൂഖിന്‍െറ ഖ്യാതി ഇനിയും നിലനിര്‍ത്തുകതന്നെ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.