???????????? ?????? ????????? ?????????? ?????? ????? ????????????????? ??????????????? ????????????

വിടപറഞ്ഞ് അവസാന വെള്ളി; ഇനി പെരുന്നാള്‍ തിരക്കിലേക്ക്

മസ്കത്ത്: പുണ്യങ്ങളുടെ പൂക്കാലമായ റമദാനിലെ അവസാന വെള്ളിയാഴ്ചയും വിടപറഞ്ഞു. കഴിഞ്ഞതവണത്തെപ്പോലെ അഞ്ചു വെള്ളി എന്ന അപൂര്‍വ സൗഭാഗ്യം ലഭിച്ചില്ളെങ്കിലും ഈ റമദാനിലെ അവസാന വെള്ളിയാഴ്ചക്ക് സാക്ഷ്യം വഹിക്കാന്‍ വിശ്വാസികള്‍ ഒഴുകിയത്തെിയതിനാല്‍ എല്ലാ മസ്ജിദുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പുണ്യങ്ങള്‍ വാരിക്കൂട്ടാന്‍ വിശ്വാസികള്‍ ഏറെ നേരത്തേ തന്നെ മസ്ജിദുകളില്‍ എത്തിച്ചേര്‍ന്നിരുന്നു. 12 മണിക്ക് മുമ്പ് തന്നെ പല മസ്ജിദുകളും നിറഞ്ഞുകവിഞ്ഞിരുന്നു. ജുമുഅ പ്രഭാഷണം ആരംഭിച്ചശേഷം എത്തിയ നിരവധി വിശ്വാസികള്‍ക്ക് മസ്ജിദുകള്‍ക്ക് പുറത്ത് നമസ്കാരം നിര്‍വഹിക്കേണ്ടിവന്നു. 
റൂവി ഖാബൂസ് മസ്ജിദ് അടക്കമുള്ള  മസ്ജിദുകളില്‍ നൂറുകണക്കിന് വിശ്വാസികള്‍ക്കാണ് പുറത്ത് നമസ്കരിക്കേണ്ടിവന്നത്. റൂവി മേഖലയിലെ പ്രധാന മസ്ജിദുകളായ അല്‍ ഫലായ മസ്ജിസ്, അല്‍ അലായ മസ്ജിദ്, വല്‍ജ മസ്ജിദ്, ദാര്‍സൈത്ത് അല്‍ നൂര്‍ മസ്ജിദ് തുടങ്ങിയ ചെറുതും വലുതുമായ എല്ലാ മസ്ജിദുകളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. ഒരു മാസത്തെ കഠിനവ്രതം കൊണ്ട്  നേടിയെടുത്ത കരുത്തും ആത്മവിശ്വാസവും വരും നാളുകളിലും തുടരാന്‍ ഇമാമുമാര്‍ ആഹ്വാനം നല്‍കിയപ്പോള്‍ വിശ്വാസികളുടെ കണ്ണും മനസ്സും നിറഞ്ഞു. അവസാന പത്തിലെ പുണ്യങ്ങള്‍ നിറഞ്ഞ വെള്ളിയാഴ്ച ആയതിനാല്‍ മസ്ജിദുകള്‍ രാവിലെ പത്തരമുതല്‍ തന്നെ പ്രാര്‍ഥനാ നിര്‍ഭരമായിരുന്നു.വിശ്വാസികളുടെ ഖുര്‍ആന്‍ പാരായണവും ദൈവ സ്തോത്ര മന്ത്രവും ഉയര്‍ന്നതോടെ മസ്ജിദുകള്‍ ഭക്തിസാന്ദ്രമായി. രാവിലെ മസ്ജിദിലത്തെിയ പലരും വൈകുന്നേരത്തെ പ്രാര്‍ഥനകൂടി കഴിഞ്ഞാണ് പിരിഞ്ഞുപോയത്. പുണ്യ ദിവസമായതിനാല്‍ പരമാവധി ദൈവത്തിലേക്ക് അടുത്ത് പാപമുക്തി നേടാനാണ് പലരും സമയം കണ്ടത്തെിയത്. 
വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും  ചൂടേറിയതുമായ റമദാനാണ് കടന്നുപോയതെങ്കിലും റമദാന്‍ വിടപറയുന്നതിലെ ദു$ഖം വിശ്വാസികളില്‍ പ്രകടമായിരുന്നു. നീണ്ട പകലും കുറഞ്ഞ രാവുകളും ഈ റമദാന്‍െറ പ്രത്യേകമായിരുന്നെങ്കിലും വിശ്വാസദാര്‍ഢ്യം കാരണം പലര്‍ക്കും ഇതനുഭവപ്പെട്ടില്ല. കടുത്ത ചൂടിലും പ്രയാസമില്ലാതെ നോമ്പെടുക്കാന്‍ കഴിഞ്ഞതിലുള്ള സായൂജ്യത്തിലാണ് വിശ്വാസികള്‍. 
കടുത്ത ചൂടും  നീണ്ട പകലും തങ്ങളുടെ വിശ്വാസത്തിന് ശക്തി വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനത്തിലായിരുന്നു വിശ്വാസികള്‍. അവസാന വെള്ളിയാഴ്ചയും വിടപറഞ്ഞതോടെ വിശ്വാസികള്‍ പെരുന്നാള്‍ തിരക്കിലേക്ക് നീങ്ങുകയാണ്.  നാടും  നഗരവും പെരുന്നാള്‍ തിരക്കില്‍ വീര്‍പ്പുമുട്ടുകയാണ്. റൂവി അടക്കമുള്ള നഗരങ്ങളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ട് തുടങ്ങി. എന്നാല്‍, പ്രധാന ഹൈപര്‍ മാര്‍ക്കറ്റുകളിലും വ്യാപാരസമുച്ചയങ്ങളിലുമാണ് തിരക്ക് ഏറെ അനുഭവപ്പെടുന്നത്. സ്കൂള്‍ അവധിയായതിനാല്‍ നിരവധി മലയാളി കുടുംബങ്ങള്‍ നാട്ടിലേക്കുപോയത് ചെറുകിട കടകളിലെ തിരക്കിനെ ബാധിക്കുന്നുണ്ട്. 
പെരുന്നാള്‍ തിരക്കുകള്‍ തങ്ങള്‍ക്ക് അനുഭവപ്പെട്ട് തുടങ്ങിയിട്ടില്ളെന്ന്  റൂവിയിലെ ചെറുകിട കച്ചവടക്കാര്‍  പറയുന്നു. വേനലവധിക്ക് നിരവധി കുടുംബങ്ങള്‍ നാട്ടില്‍പോയതിനാല്‍ കഴിഞ്ഞവര്‍ഷം ഏകദേശം ഇതേ അവസ്ഥയായിരുന്നുവെന്ന് ചില ചെറുകിട കച്ചവടക്കാര്‍ പറയുന്നു. 
ഹൈപര്‍ മാര്‍ക്കറ്റുകള്‍ വര്‍ധിച്ചതും രാജ്യത്തിന്‍െറ വിവിധ മേഖലകളില്‍ നഗരങ്ങളും വ്യാപാര സമുച്ചയങ്ങളും ഉയര്‍ന്നുവന്നതും റൂവിയിലെ വ്യാപാരത്തെ ബാധിച്ചതായി കച്ചവടക്കാര്‍ പറയുന്നു. മുന്‍കാലങ്ങളില്‍ റമദാന്‍ അവസാനമാവുമ്പോള്‍ റൂവിയില്‍ വന്‍ തിരക്കണ് അനുഭവപ്പെടാറുള്ളതെന്ന് പലരും ഓര്‍ക്കുന്നു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.