മസ്കത്ത്: ഒമാനിലെ ഇന്ത്യന്‍ പ്രവാസികള്‍ ഒരേ മനസ്സോടെ ഇന്ത്യന്‍ ദേശീയപതാകക്ക് കീഴില്‍ റിപ്പബ്ളിക് ദിനത്തില്‍ അണിനിരന്നു. എംബസിയിലും ഇന്ത്യന്‍ സ്കൂളുകളിലും വര്‍ണാഭമായ പരിപാടികളാണ് അരങ്ങേറിയത്. ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്തിയശേഷം സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.
ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളിലാണ് ഒമാനിലെ റിപ്പബ്ളിക് ദിനാഘോഷ പരിപാടികള്‍ക്ക് ഒൗദ്യോഗിക തുടക്കമായത്. രാവിലെ സ്കൂള്‍ അങ്കണത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ റിപ്പബ്ളിക്ദിന സന്ദേശം വായിച്ചു. ഒമാനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് അദ്ദേഹം റിപ്പബ്ളിക്ദിന ആശംസകള്‍ നേര്‍ന്നു. അംബാസഡറുടെ പത്നി സുഷ്മ ഇന്ദ്രമണി പാണ്ഡെ, ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കിരണ്‍ ആഷര്‍, സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് അബ്ദുല്‍ റഹീം കാസിം, വൈസ് പ്രസിഡന്‍റ് ഡോ. ഹംസ പറമ്പില്‍, ഡയറക്ടര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടോണി അലക്സാണ്ടര്‍, ബോര്‍ഡംഗം രാജീവ്, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബോര്‍ഡംഗം വി.ജെ. മണി, സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീദേവി പി. തഷ്ണത്ത്, എംബസിയിലെ ഉദ്യോഗസ്ഥര്‍, സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങളും നൃത്തശില്‍പവും ആഘോഷം വര്‍ണാഭമാക്കി. തുടര്‍ന്ന് എംബസിയില്‍ നടന്ന ചടങ്ങില്‍ അംബസാഡര്‍ ദേശീയപതാക ഉയര്‍ത്തി. രാഷ്ട്രപതിയുടെ സന്ദേശം അദ്ദേഹം വായിച്ചു. ഒമാനിലെ ഇന്ത്യന്‍ സമൂഹം മാതൃരാജ്യത്തിന്‍െറ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്ന് അംബാസഡര്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സ്കൂള്‍ ഗൂബ്രയിലെ വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ സമൂഹത്തില്‍നിന്നുള്ള 350 ഓളം പേര്‍ സന്നിഹിതരായിരുന്നു.
വൈകീട്ട് ഇന്ത്യന്‍ എംബസി അങ്കണത്തില്‍ അംബാസഡര്‍ ഒരുക്കിയ വിരുന്നില്‍ ഒമാനിലെ ഭരണരംഗത്തുള്ളവരും വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ പ്രമുഖരും പങ്കെടുത്തു. ഇന്ത്യയും ഒമാനും തമ്മിലുള്ള വാണിജ്യബന്ധം ആധാരമാക്കി ഒമാന്‍ ഇക്കണോമിക് റിവ്യൂ പ്രസിദ്ധീകരിച്ച കണക്ഷന്‍: ഒമാന്‍-ഇന്ത്യ ബിസിനസ് റിവ്യൂ 2016 ചടങ്ങളില്‍ പ്രകാശനം ചെയ്തു. ഉമ്മന്‍ ജോണ്‍ എഡിറ്ററായ പ്രത്യേക പതിപ്പ് അംബാസഡറില്‍നിന്ന് യു.എം.എസ് ചീഫ് എക്സിക്യൂട്ടിവ് സന്ദീപ് സെഹ്ഗാള്‍ ഏറ്റുവാങ്ങി.
റുസ്താഖ്: റുസ്താഖ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി ട്രഷറര്‍ ടോമി ടി. ജോണ്‍ പതാക ഉയര്‍ത്തി. സമിതിയംഗമായ റിയാസ് ഖാന്‍ മുഖ്യാതിഥിയെ സ്വീകരിച്ചു. പ്രധാനാധ്യാപിക സുജ ജേക്കബ് റിപ്പബ്ളിക്ദിന സന്ദേശം പങ്കുവെച്ചു. സ്കൂള്‍ ഗായകസംഘം ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു. വിദ്യാര്‍ഥി പ്രതിനിധികളായ കൗസര്‍ ഇബ്രാഹീം ഇംഗ്ളീഷിലും അജ്മി സുല്‍ത്താന ഹിന്ദിയിലും റിപ്പബ്ളിക്ദിന പ്രസംഗം നടത്തി. ഇന്ത്യയുടെ ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള ലഘുനാടകം അവതരിപ്പിച്ചു. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ദേശീയനേതാക്കളായി വേഷവിധാനം ചെയ്ത് കാണികള്‍ക്ക് മുന്നിലത്തെി. വീണ ടീച്ചര്‍ നന്ദി പറഞ്ഞു.
നിസ്വ: നിസ്വ ഇന്ത്യന്‍ സ്കൂളില്‍ വിദ്യാര്‍ഥികളുടെ റിപബ്ളിക് ദിന മാര്‍ച്ച് പരേഡില്‍ പ്രിന്‍സിപ്പല്‍ മീനാക്ഷി മീനു സല്യൂട്ട് സ്വീകരിച്ചു. കോളജ് ഓഫ് അപൈ്ളഡ് സയന്‍സസ് ഡീന്‍ ഡോ. സൈദ് അല്‍ നാഭാനി മുഖ്യാതിഥിയായി പങ്കെടുത്തു. മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് ഡോ. സി.പി. അയൂബ് കമ്മിറ്റിയംഗങ്ങളായ ഷെരീഫ്, പോള്‍ കൃപാകരന്‍, ജുനൈദ് ഇഖ്ബാല്‍, ഫര്‍ഹാത്തുല്ല എന്നിവര്‍ പങ്കെടുത്തു. വൈസ് പ്രിന്‍സിപ്പല്‍ ബിജുമാത്യു നന്ദി പറഞ്ഞു. കുട്ടികളുടെ ദേശഭക്തിഗാനമത്സരം നടന്നു.
അല്‍സീബ്: അല്‍സീബ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥി സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് ബിജു കോശി ദേശീയപതാക ഉയര്‍ത്തി. ദേശഭക്തി ഗാനങ്ങളും സ്വദേശി പ്രസ്ഥാനത്തെ അധികരിച്ചുള്ള ടാബ്ളോയും നൃത്തശില്‍പവും അരങ്ങേറി. വിദ്യാര്‍ഥികളായ ഗോപിക ഗോകുല്‍ സ്വാഗതവും അലന്‍ അനു ജേക്കബ് നന്ദിയും പറഞ്ഞു.
ഗൂബ്ര: ഗൂബ്ര ഇന്ത്യന്‍ സ്കൂളില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റിയംഗം ഡോ. രാഗിണി വൈഷ്ണവ് ദേശീയപതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍ പാപ്രി ഘോഷ് സംസാരിച്ചു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ ദേശഭക്തി പരിപാടികള്‍ അരങ്ങേറി.
തുംറൈത്: തുംറൈത് ഇന്ത്യന്‍ സ്കൂളില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് റസല്‍ മുഹമ്മദ് ദേശീയപതാക ഉയര്‍ത്തി. കമ്മിറ്റി കണ്‍വീനര്‍ ഡോ. പ്രവീണ്‍, ട്രഷറര്‍ കോയ അബൂബക്കര്‍, പ്രിന്‍സിപ്പല്‍ ഡോ. എസ്.കെ. തിവാരി എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ ദേശഭക്തി പരിപാടികള്‍ അരങ്ങേറി.
സലാല: സലാല ഇന്ത്യന്‍ സ്കൂളില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് രാം സന്താനം ദേശീയപതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍ ടി.ആര്‍. ബ്രൗണ്‍ സംസാരിച്ചു. വിദ്യാര്‍ഥികളായ പൗളിന്‍ ജോര്‍ജ്, സാറ ഷഹാബ് തുടങ്ങിയവര്‍ വിവിധ ദേശഭക്തി പരിപാടികള്‍ അവതരിപ്പിച്ചു.സ്കൂള്‍ വിദ്യാര്‍ഥികളായ മാന്‍സി ഗുരുറാണി സ്വാഗതവും ദേവാന്‍ഷ് വസഷ്ഠ് നന്ദിയും പറഞ്ഞു.
സൂര്‍: സൂര്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ കോണ്‍സലറും സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റുമായ എം.എ.കെ. ഷാജഹാന്‍ ദേശീയപതാക ഉയര്‍ത്തി. കമ്മിറ്റിയംഗങ്ങളായ നാസര്‍, ശേഷാദ്രി എന്നിവര്‍ സന്നിഹിതരായിരുന്നു. ഡോ. രാജേന്ദ്രപസാദ് മുതല്‍ പ്രതിഭാ പാട്ടീല്‍ വരെയുള്ള ഇന്ത്യന്‍ രാഷ്ട്രപതിമാരുടെ വേഷമണിഞ്ഞ് വിദ്യാര്‍ഥികളത്തെിയത് വേറിട്ട കാഴ്ചയായി. അലീന സ്വാഗതവും മോണിക്ക നോയല്‍ നന്ദി പറഞ്ഞു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ ദേശഭക്തി പരിപാടികള്‍ അരങ്ങേറി.
മസ്കത്ത്: പ്രിയദര്‍ശിനി കള്‍ചറല്‍ കോണ്‍ഗ്രസിന്‍െറ ആഭിമുഖ്യത്തില്‍ അല്‍ഖുവൈര്‍ സെന്‍ട്രല്‍ കമ്മിറ്റി ഓഫിസില്‍ റിപ്പബ്ളിക് ദിനം ആഘോഷിച്ചു. ജനറല്‍ സെക്രട്ടറി റെജി ഇടിക്കുള അടൂര്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് അജിത് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്കായി മൗനപ്രാര്‍ഥന നടത്തി. മൊയ്തു വേങ്ങിലാട്ട്, ഷൈജന്‍, അഖില്‍ എന്നിവര്‍ സംസാരിച്ചു. ഉമ്മര്‍ എരമംഗലം സ്വാഗതവും ജോണ്‍സണ്‍ ഇരിട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.