മസ്കത്ത്: സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍െറ പ്രധാന ഭൂപ്രദേശത്തുനിന്ന് വേറിട്ടുനില്‍ക്കുന്ന ദ്വീപ് സമൂഹമാണ് മസീറ. നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന സുപ്രധാന വിനോദസഞ്ചാര കേന്ദ്രമായി വളരുകയാണ് ഈ ദ്വീപുകളിപ്പോള്‍. അവധി ദിനങ്ങളില്‍ ആഭ്യന്തര വിനോദസഞ്ചാരികളും വിദേശ ടൂറിസ്റ്റുകളും ഈ ദ്വീപിലേക്ക് ജങ്കാര്‍ കയറുകയാണ്. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിന്‍െറ ഭാഗമാണ് ഈ ദ്വീപ്. ഇവിടത്തെ മനോഹരമായ കടല്‍തീരവും സുഖകരമായ കാലാവസ്ഥയും കടലിലെ സര്‍ഫിങ് വിനോദങ്ങളുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
വിനോദസഞ്ചാരികള്‍ക്കായി ഹോട്ടല്‍ സൗകര്യങ്ങള്‍കൂടി വന്നതോടെ ഗള്‍ഫിലെതന്നെ വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനം കൈവരിക്കാന്‍ ഈ ദ്വീപിന് കഴിഞ്ഞു. മസീറ ഹോട്ടല്‍, മസീറ റിസോര്‍ട്ട്, ദാന ഗള്‍ഫ്, സെറാബിസ് ഹോട്ടല്‍ എന്നിവയാണ് ദ്വീപില്‍ താമസസൗകര്യമൊരുക്കുന്ന പ്രധാന ഹോട്ടലുകള്‍.
കൂടുതല്‍ ഹോട്ടല്‍ പദ്ധതികള്‍കൂടി ഇവിടെ താമസിയാതെ പൂര്‍ത്തിയാകും. മര്‍സിസ് ദ്വീപാണ് ഇവിടത്തെ ഏറ്റവും വലിയ ദ്വീപ്. ഷാന്‍സി, കല്‍ബാന്‍, സൂര്‍ മസീറ തുടങ്ങി ശ്രദ്ധേയമായ ദ്വീപുകളും ഇവിടെയുണ്ട്. സൂര്‍ മസീറ സര്‍ഫിങ്, പാരാഗൈ്ളഡിങ് വിനോദങ്ങള്‍ക്ക് പേരുകേട്ട ദ്വീപാണ്. താറ എന്ന് ഇവിടത്തെ ഗ്രാമവാസികള്‍ വിളിക്കുന്ന പക്ഷികള്‍ ദ്വീപിന്‍െറ പ്രത്യേകതകളിലൊന്നാണ്. മുട്ടയിടാനായി തീരത്തേക്ക് എത്തുന്ന ആമകളാണ് ദ്വീപിന്‍െറ മറ്റൊരു ആകര്‍ഷകത. നിലാവുള്ള ദിവസങ്ങളിലാണ് ആമകള്‍ കരയില്‍ മുട്ടയിടാനത്തെുന്നത്. ‘അല്‍ റിമാനി’ എന്ന ആമകളാണ് മസീറ ദ്വീപുകളില്‍ കൂടുതലായിമുട്ടയിടുന്നത്.
തീരത്തെ മണലില്‍ കുഴിയുണ്ടാക്കി മുട്ടയിടുന്ന ഈ ആമകള്‍ പിന്നീട് കടലിലേക്ക് തിരിച്ചുപോകും. ആഴക്കടലിലൂടെ നീന്തി മറ്റു വന്‍കരകളിലേക്ക് എത്തിച്ചേരുന്ന ഇനമാണിത്. ‘മാര്‍സിസ് കോട്ട’ എന്ന പഴയ കോട്ട ദ്വീപിലെ പഴയകാല പൈതൃകങ്ങളുടെ അടയാളമാണ്. സഫായിജ് ഗ്രാമത്തിലെ ഖബര്‍സ്ഥാനും ഈ ദ്വീപിലെ ജനവാസത്തിന്‍െറ പഴക്കത്തെ വരച്ചിടുന്നു.
മസീറ ദ്വീപിലെയും ഹലാനിയാത്ത് ദ്വീപിലെയും ജീവിതങ്ങളെ അടിസ്ഥാനമാക്കി ജര്‍മന്‍ സംഘം രചിച്ച പഠനഗ്രന്ഥം അടുത്തിടെ ഇംഗ്ളീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വഞ്ചിയില്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലകളുമായി കയറിനിന്ന് ഇവിടത്ത മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന അല്‍ മസോബല്‍ എന്ന നൃത്തം ദ്വീപിന്‍െറ പരമ്പരാഗത കലാരൂപങ്ങളിലൊന്നാണ്. വിവാഹവേളകളില്‍ അവതരിപ്പിക്കുന്ന ‘അല്‍ മഖാഇദ’ മറ്റൊരു ശ്രദ്ധേയകലാരൂപമാണ്. കടല്‍കാഴ്ചയുടെ വിസ്മയങ്ങളൊരുക്കി മസീറ ദ്വീപ് വിളിക്കുകയാണ് സഞ്ചാരികളേ, ഇതിലേ... ഇതിലേ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.