ഹൃദയാഘാതം: മലപ്പുറം സ്വദേശി സലാലയില്‍  നിര്യാതനായി

സലാല: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം തിരൂരങ്ങാടി സ്വദേശി സലാലയില്‍ നിര്യാതനായി. പന്തലങ്ങാടി സ്വദേശി ചപ്പന്‍ഗനില്‍ അബ്ദുസ്സലാം (55) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. 25 വര്‍ഷമായി മാര്‍സാതില്‍ ബേക്കറി ജീവനക്കാരനായിരുന്നു. ഭാര്യ: ഐശാബീവി. മക്കള്‍: സാബിറ, ഹസ്ബീന, സല്‍മാനുല്‍ ഫാരിസ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.