ഇന്നുമുതല്‍ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത

മസ്കത്ത്: മസ്കത്ത് അടക്കമുള്ള മേഖലകളില്‍ ഞായറാഴ്ച മുതല്‍ മഴക്കും കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുള്ളതായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുസന്തം ഗവര്‍ണറേറ്റില്‍ അനുഭവപ്പെടുന്ന ന്യൂനമര്‍ദമാണ് കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്നത്. മസ്കത്ത്, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ബുറൈമി, അല്‍ ദാഖിറ ഗവര്‍ണറേറ്റുകളിലാണ് മഴയും തണുത്ത കാലാവസ്ഥയും പ്രതീക്ഷിക്കുന്നത്. അടുത്ത രണ്ടുദിവസത്തേക്ക് കാലാവസ്ഥാ വ്യതിയാനം തുടരുമെന്നും നിരീക്ഷണകേന്ദ്രം അറിയിക്കുന്നു. മഴയും കാറ്റും എത്തുന്നത് കാലാവസ്ഥയില്‍ മാറ്റമുണ്ടാവാനും കാരണമാക്കും. മഴക്കുശേഷം ശക്തമായ തണുപ്പത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ മുതലാണ് ഒമാനില്‍ തണുപ്പത്തൊറുള്ളത്. എന്നാല്‍, ഈ വര്‍ഷം ജനുവരി ആയിട്ടും കാര്യമായ തണുപ്പുണ്ടായിട്ടില്ല. എന്നാല്‍, മഴയത്തെുന്നതോടെ ഒമാനില്‍ തണുപ്പത്തൊന്‍ സാധ്യതയുണ്ട്. തണുപ്പ് ശക്തമാവുന്നതോടെ ആരോഗ്യപ്രശ്നങ്ങളും ഉയര്‍ന്നുവരും. ജലദോശം, പനി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും ഉയര്‍ന്നുവരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.