ഒ.ഐ.സി.സിയില്‍ ഭിന്നത മുറുകുന്നു; പ്രസിഡന്‍റിനെ ഒഴിവാക്കി  പുന:സംഘടന നടത്തണമെന്ന് ആവശ്യം

മസ്കത്ത്: കോണ്‍ഗ്രസ് പോഷക സംഘടനയായ ഒ.ഐ.സി.സി ഒമാന്‍ ഘടകത്തിലെ ഭിന്നത മുറുകുന്നു. വ്യക്തിതാല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന നാഷനല്‍ പ്രസിഡന്‍റിനെ പദവിയില്‍നിന്ന് ഒഴിവാക്കി പുനഃസംഘന നടത്തണമെന്നും നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ ഗ്ളോബല്‍ സെക്രട്ടറിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി നേതൃത്വത്തിന് പരാതി നല്‍കുമെന്ന് ഗ്ളോബല്‍ കമ്മിറ്റി അംഗം മാന്നാര്‍ അയ്യൂബും ദേശീയ കമ്മിറ്റി ഭാരവാഹികളും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. 
കഴിഞ്ഞദിവസം നടന്ന കെ.കരുണാകരന്‍ അനുസ്മരണ യോഗം അലങ്കോലപ്പെടുത്തിയതിന്‍െറ പൂര്‍ണ ഉത്തരവാദിത്തം നാഷനല്‍ പ്രസിഡന്‍റിനാണ്. ക്ഷണിക്കപ്പെട്ടവരാണ് പരിപാടിയില്‍ പങ്കെടുത്തത്്, മറിച്ചുള്ള ആരോപണം ജാള്യത മറക്കുന്നതിനാണ്. നാഷനല്‍ പ്രസിഡന്‍റ് ലീഡറെ കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയതാണ് അനുസ്മരണ സമ്മേളനത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണം. കെ. കരുണാകരനെ ഐ ഗ്രൂപ്പിന്‍െറ സ്ഥാപക നേതാവ് എന്നു വിശേഷിപ്പിച്ച ഗ്ളോബല്‍ സെക്രട്ടറിയുടെ പരാമര്‍ശം രാഷ്ട്രീയ അപക്വതയാണ്. അഞ്ചുവര്‍ഷമായി അംഗത്വം ചേര്‍ക്കാത്തതിലും 13 മാസം എക്സിക്യൂട്ടിവ് കമ്മിറ്റി വിളിക്കാത്തതിലും അംഗങ്ങള്‍ക്കിടയില്‍ ശക്തമായ അമര്‍ഷമുണ്ട്. കെ.പി.സി.സി നിര്‍ദേശിച്ചിട്ടും അംഗത്വം ചേര്‍ക്കാത്തതുമൂലം ഗ്ളോബല്‍ കമ്മിറ്റി അംഗം മരണപ്പെട്ടപ്പോള്‍ കെ.പി.സി.സി ധനസഹായം കുടുംബത്തിന് ലഭിക്കാതിരുന്നതിന്‍െറയും ഉത്തരവാദിത്തം പ്രസിഡന്‍റിനാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. ഗ്രൂപ് പ്രവര്‍ത്തനം ഇല്ലാതെയാണ് സംഘടന ഒമാനില്‍ പ്രവര്‍ത്തിക്കുന്നത്. 
മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയ ഗ്ളോബല്‍ സെക്രട്ടറി എന്നവകാശപ്പെടുന്നയാളെ ഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും അറിയില്ളെന്നും ഗ്ളോബല്‍ കമ്മിറ്റി അംഗം മാന്നാര്‍ അയൂബ്, നാഷനല്‍ കമ്മിറ്റി ഭാരവാഹികളായ കുര്യാക്കോസ് അനില്‍ കുമാര്‍, എസ്.പി. നായര്‍, സജി ഒൗസേഫ്, മുഹമ്മദ് കുട്ടി, ഷഹീര്‍ അഞ്ചല്‍, ഹംസ അത്തോളി, സന്തോഷ് കുമാര്‍, നിയാസ് ചെണ്ടയാട്, മാത്യു മെഴുവേലി, സതീഷ് ആലുവ, രൂപേഷ് ഓമന, സാല്‍ബി ജോണ്‍, ബേബി തോമസ്, അഡ്വ. പ്രസാദ് എന്നിവര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.