ഏറ്റവും മികച്ച സ്പോര്‍ട്സ് ക്ളബിനുള്ള സുല്‍ത്താന്‍െറ പുരസ്കാരം സീബ് ക്ളബിന്

മസ്കത്ത്: രാജ്യത്തെ ഏറ്റവും മികച്ച സ്പോര്‍ട്സ് ക്ളബിനുള്ള ഹിസ് മജസ്റ്റീസ് കപ്പ് ഫോര്‍ യൂത്ത് 2015 പുരസ്കാരം സീബ് ക്ളബിന്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സീബ് കിരീടം നേടുന്നത്. യുവജനങ്ങളുടെ കായിക വികസനം ലക്ഷ്യമിട്ട് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്ളബുകള്‍ക്കായി 1998ല്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം പത്തു തവണ സീബ് ക്ളബിന് ലഭച്ചു. കഴിഞ്ഞദിവസം എച്ച്.എം കപ്പ് ഹോക്കിയില്‍ റെക്കോഡ് നേട്ടമായ 11ാം തവണയും കിരീടമുയര്‍ത്തിയ സീബ് ക്ളബിന് യൂത്ത് പുരസ്കാരം ഇരട്ടി മധുരമായി. സലാല ക്ളബ് രണ്ടാം സ്ഥാനത്തും സഹം ക്ളബ് മൂന്നാം സ്ഥാനത്തും എത്തി. 
കായിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ശൈഖ് റഷാദ് അല്‍ ഹിനായിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്. ട്രോഫിയും മുപ്പതിനായിരം റിയാലിന്‍െറ കാഷ് അവാര്‍ഡും വ്യവസായ, വാണിജ്യ മന്ത്രി അലി അല്‍ സുനൈദിയില്‍നിന്ന് ക്ളബ് പ്രതിനിധികള്‍ ഏറ്റുവാങ്ങി. ആകെ 2.12 ലക്ഷം റിയാലിന്‍െറ കാഷ് അവാര്‍ഡാണ് മൊത്തം ക്ളബുകള്‍ക്കായി വിതരണം ചെയ്തത്. പുതുതായി നിര്‍മിച്ച അസ്ട്രോ ടര്‍ഫ് പിച്ച് വൈകാതെ ഉദ്ഘാടനം ചെയ്യുമെന്ന് സീബ് ക്ളബ് പ്രതിനിധി യൂസുഫ് അല്‍ വഹൈബി പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള ഹോക്കി അക്കാദമി സ്ഥാപിക്കാനും ക്ളബിന് പദ്ധതിയുണ്ട്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.