സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് അറബ് മനുഷ്യാവകാശ പുരസ്കാരം

മസ്കത്ത്: മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് അന്താരാഷ്ട്ര പുരസ്കാരം. നോര്‍വേ കേന്ദ്രമായ അറബ്, യൂറോപ് സെന്‍റര്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സിന്‍െറ അറബ് മാന്‍ ഇന്‍റര്‍നാഷനല്‍ പുരസ്കാരമാണ് സുല്‍ത്താന്‍ ഖാബൂസിന് ലഭിച്ചത്. പ്രാദേശികതലത്തിലും അറബ് മേഖലയിലും അന്താരാഷ്ട്ര തലത്തിലും മനുഷ്യാവകാശവും സമാധാനവും ഉറപ്പാക്കുന്നതിനുള്ള പരിശ്രമങ്ങളെ മാനിച്ചാണ് സുല്‍ത്താനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ഒമാന്‍ സന്ദര്‍ശനത്തിനത്തെിയ സെന്‍റര്‍ ചെയര്‍മാന്‍ ഡോ. ഐഹാന്‍ ജാഫില്‍നിന്ന് സയ്യിദ് അസദ് ബിന്‍ താരീഖ്  അല്‍ സൈദ് പുരസ്കാരം ഏറ്റുവാങ്ങി. 
2006ല്‍ നോര്‍വേയിലെ ഓസ്ലോ കേന്ദ്രമായി പ്രവര്‍ത്തനമാരംഭിച്ച സന്നദ്ധ സംഘടനയായ അറബ്, യൂറോപ് സെന്‍റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് മിഡിലീസ്റ്റിലെയും അറബ് സമൂഹങ്ങളിലെയും മനുഷ്യാവകാശ സംരക്ഷണാര്‍ഥം പ്രവര്‍ത്തിക്കുന്ന സംഘടനയാണ്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.