ഒമാന്‍ എയര്‍ സര്‍വിസ് റദ്ദാക്കി;  യാത്രക്കാര്‍ വലഞ്ഞു

മസ്കത്ത്: ഒമാന്‍ എയര്‍ അപ്രതീക്ഷിതമായി സര്‍വിസ് റദ്ദാക്കിയത് യാത്രക്കാര്‍ക്ക് ദുരിതമായി. കോഴിക്കോട്ടുനിന്ന് വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് പുറപ്പെടേണ്ട ഡബ്ള്യൂ.വൈ 292ാം നമ്പര്‍ വിമാനമാണ് സര്‍വിസ് റദ്ദാക്കിയത്. 
മൂടല്‍മഞ്ഞിന്‍െറ ഫലമായി രാവിലെ അഞ്ചുമുതല്‍ ഒമ്പതുവരെ വിമാനത്താവളം അടച്ചിട്ടിരിക്കുകയായിരുന്നു. അതിനാല്‍ മസ്കത്തില്‍നിന്നുള്ള വിമാനം രണ്ടുമണിക്കൂറോളം വൈകിയാണ് കോഴിക്കോട്ടത്തെിയത്. ബോര്‍ഡിങ്ങിനുശേഷം 11.30നാണ് വിമാനത്തില്‍ കയറിയതെന്ന് കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരന്‍ പറഞ്ഞു. വിമാനത്തില്‍ കയറിയശേഷമാണ് ജോലിസമയം കഴിഞ്ഞതിനാല്‍ ജീവനക്കാര്‍ക്ക് മാറിക്കയറുന്നതിന് വിമാനം മുംബൈ വഴിയാണ് പോകുന്നതെന്ന് അറിയിച്ചത്. ആഭ്യന്തര സര്‍വിസിനായി ഏവിയേഷന്‍ ഡിപ്പാര്‍ട്മെന്‍റിന്‍െറ അനുമതി തേടുകയാണെന്നും അറി
യിച്ചു. 
എന്നാല്‍, രണ്ടുമണി വരെ വിമാനത്തിലിരുത്തിയ ശേഷമാണ് അനുമതി ലഭിച്ചില്ളെന്നും സര്‍വിസ് റദ്ദാക്കുകയാണെന്നും പറഞ്ഞത്. കുടുംബങ്ങളടക്കം 180ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കുറച്ച് യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കിയ ശേഷമാണ് സര്‍വിസ് റദ്ദാക്കുകയാണെന്ന അറിയിപ്പ് വന്നത്. തുടര്‍ന്ന് യാത്രക്കാരെയെല്ലാം പുറത്തിറക്കി. 
മൂന്നുമണിയോടെയാണ് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിത്തുടങ്ങിയത്. പുലര്‍ച്ചെ ഒരുമണിക്ക് വിമാനത്താവളത്തിലത്തെിയ തനിക്ക് ഹോട്ടലിലത്തെിയ ശേഷമാണ് ഭക്ഷണം ലഭിച്ചതെന്ന് കണ്ണൂര്‍ സ്വദേശി പറഞ്ഞു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.