മസ്കത്ത്: ഒ.ഐ.സി.സി ഒമാന്‍ നാഷനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കെ. കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ കൈയാങ്കളി. റൂവി പാര്‍ക്ക്വേ റസ്റ്റാറന്‍റില്‍ നടന്ന യോഗമാണ് അലങ്കോലപ്പെട്ടത്. ഗ്രൂപ് തിരിഞ്ഞുള്ള തര്‍ക്കമാണ് ഉന്തിലും തള്ളിലും കൈയാങ്കളിയിലേക്കും എത്തിയത്. പ്രസിഡന്‍റിന്‍െറ നേതൃത്വത്തിലുള്ള എ ഗ്രൂപ്പുകാരും ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പുകാരും നാളുകളായി നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങളാണ് വെള്ളിയാഴ്ചത്തെ സംഭവങ്ങള്‍ക്ക് കാരണം.
വൈകുന്നേരം 3.30ന് തുടങ്ങുമെന്ന് അറിയിച്ച പരിപാടി 4.15ഓടെയാണ് ആരംഭിച്ചത്. നേതാക്കളുടെ പ്രസംഗം കഴിഞ്ഞശേഷം അനുസ്മരണത്തിനായി അണികള്‍ക്ക് അവസരം നല്‍കിയപ്പോഴാണ് ഗ്രൂപ് തര്‍ക്കങ്ങള്‍ക്ക് തുടക്കമാകുന്നത്. നിര്‍ജീവമായ നേതൃത്വമാണ് സംഘടനയുടെ ഏറ്റവുംവലിയ പോരായ്മയെന്നും നേതാക്കള്‍ സാമൂഹികമാധ്യമങ്ങളില്‍നിന്ന് മാറി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും സജി ഒൗസേഫ് പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച എക്സിക്യൂട്ടിവ് കമ്മിറ്റിയംഗമായ ഷഹീര്‍ അഞ്ചല്‍ തന്നെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിനെ ചൊല്ലി പ്രസിഡന്‍റിനോട് വിശദീകരണം ആവശ്യപ്പെട്ടു.
അനുസ്മരണയോഗത്തിന് ശേഷം മറുപടിനല്‍കാമെന്ന് പ്രസിഡന്‍റ് അറിയിച്ചെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് വാഗ്വാദം മൂത്തതോടെ കസേര നിലത്തടിക്കലും ഉന്തുംതള്ളും കൈയാങ്കളിയും ഉണ്ടാവുകയായിരുന്നു. ഷഹീറിന്‍െറയും നദീര്‍ കൊട്ടിയത്തിന്‍െറയും നേതൃത്വത്തിലായിരുന്നു ബഹളം. പ്രസിഡന്‍റിന്‍െറ ഏകാധിപത്യ നടപടികളാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഐ വിഭാഗവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഭാരവാഹിത്വം നഷ്ടപ്പെടുമെന്ന ഭയത്താല്‍ അംഗത്വ കാമ്പയിന് പ്രസിഡന്‍റ് നടപടിയെടുക്കുന്നില്ല. ഒന്നര വര്‍ഷമായി എക്സിക്യൂട്ടിവ് കമ്മിറ്റി വിളിച്ചുചേര്‍ത്തില്ല. കെ.പി.സി.സി അംഗത്വം പോലുമില്ലാത്ത കമ്മിറ്റിയാണ്. യോഗത്തില്‍ ക്ഷണിക്കാത്തതടക്കമുള്ള പ്രസിഡന്‍റിന്‍െറ തെറ്റായ നടപടികള്‍ ചോദ്യംചെയ്തതാണ് അനുസ്മരണയോഗത്തില്‍ ബഹളമുണ്ടാകാന്‍ കാരണം.
ഐ.എന്‍.ടി.യു.സി രൂപവത്കരണവുമായി ബന്ധപ്പെട്ട് ഒരുവര്‍ഷത്തിലധികമായി തുടരുന്ന അഭിപ്രായവ്യത്യാസങ്ങളാണ് അനുസ്മരണയോഗത്തിലെ കൈയാങ്കളിയിലേക്ക് എത്തിയതെന്ന് പ്രസിഡന്‍റുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഐ.എന്‍.ടി.യു.സി രൂപവത്കരണവുമായി ബന്ധപ്പെട്ട പരാതികളും അഭിപ്രായവ്യത്യാസങ്ങളും കെ.പി.സി.സിയെ അറിയിച്ചിരുന്നു. കെ.പി.സി.സി ഭാരവാഹികള്‍ വൈകാതെ മസ്കത്തിലത്തെി പ്രശ്നങ്ങള്‍ പരിഹരിക്കാനിരിക്കുകയാണ്. പ്രശ്നങ്ങളുണ്ടാക്കിയവര്‍ കരുതിക്കൂട്ടിയാണ് വന്നതെന്നും ഒൗദ്യോഗികവിഭാഗം പറയുന്നു.
അനുസ്മരണയോഗത്തിലേക്ക് ഷഹീര്‍ അഞ്ചലിനെ ക്ഷണിച്ചില്ളെന്ന പരാതിയുണ്ടെങ്കില്‍ അത് പ്രസിഡന്‍റിനോട് നേരിട്ടോ രേഖാമൂലമോ ഉന്നയിക്കാന്‍ അവസരമുണ്ട്. എന്നിട്ടും മറുപടി ലഭിച്ചില്ളെങ്കില്‍ കെ.പി.സി.സിക്ക് നേരിട്ട് പരാതി നല്‍കാം. അല്ലാതെ യോഗത്തില്‍ ബഹളമുണ്ടാക്കുന്നത് അച്ചടക്ക ലംഘനമാണെന്നും ഒൗദ്യോഗിക വിഭാഗവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.