മസ്കത്ത്: പുതുതലമുറ ഗായകര്‍ കഴിവുള്ളവരാണെങ്കിലും അനുകരിച്ച് പാടാനുള്ള ശ്രമം പലരിലും കണ്ടുവരുന്നതായി പഴയകാല ഗായകന്‍ ശ്രീകാന്ത്. മുന്‍നിര ഗായകരെ അനുകരിച്ച് പാടാനുള്ള ശ്രമം തങ്ങളുടെ വ്യക്തിത്വത്തെയാണ് നഷ്ടപ്പെടുത്തുന്നതെന്ന് അവര്‍ തിരിച്ചറിയുന്നില്ളെന്നും അദ്ദേഹം മസ്കത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മസ്കത്തിലെയും പരിസരത്തെയും സംഗീത പ്രേമികളുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ഗ്രാമഫോണ്‍ മസ്കത്ത് കൂട്ടായ്മയുടെ ഉദ്ഘാടന ഭാഗമായി നടക്കുന്ന ‘പാട്ടുപെട്ടി’ പരി
പാടിയില്‍ പങ്കെടുക്കുന്നതിനാണ് ശ്രീകാന്ത് മസ്കത്തിലത്തെിയത്.
ഒരു ഗായകന്‍ സ്വന്തം ശബ്ദത്തില്‍ പാടുമ്പോള്‍ അവിടെ പുതിയ ശബ്ദം ജനിക്കുകയാണ്. സ്വന്തം വ്യക്തിത്വം നിലനിര്‍ത്തുന്നവര്‍ക്ക് മാത്രമേ തങ്ങളുടെ കഴിവ് നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മസ്കത്തിലെ സംഗീതാസ്വാദകര്‍ക്ക് പുതിയ അനുഭവമാകുമെന്ന് പ്രതീക്ഷിക്കുന്ന പാട്ടുപെട്ടി വ്യാഴാഴ്ച വൈകുന്നേരം 7.30ന് റൂവി അല്‍ മാസാ ഹാളിലാണ് നടക്കുകയെന്ന് ഗ്രാമഫോണ്‍ മസ്കത്ത് ഭാരവാഹികള്‍
പറഞ്ഞു.
ശ്രീകാന്തിന്‍െറ നേതൃത്വത്തില്‍ പഴയതും പുതിയതുമായ ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മസ്കത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 14 പേരും പരിപാടിയുടെ ഭാഗമായി വേദിയിലത്തെും. നിലവില്‍ കൂട്ടായ്മയിലെ അംഗങ്ങള്‍ എല്ലാ മാസവും കരോക്കെ ഗാനമേളകള്‍ അടക്കം സംഘടിപ്പിക്കാറുണ്ട്. ഭാവിയില്‍ മസ്കത്തിലെ കലാകാരന്‍മാരെ ഉള്‍പ്പെടുത്തി കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കാനും അതില്‍ നിന്നുള്ള വരുമാനം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനും പദ്ധതിയുണ്ടെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
ഗ്രാമഫോണ്‍ മസ്കത്ത് പ്രസിഡന്‍റ് സി.ജെ. റാഫേല്‍, സെക്രട്ടറി ഡോ.റെജി കുമാര്‍, ട്രഷറര്‍ നാസര്‍ ശ്രീകണ്ഠാപുരം, കോഓഡിനേറ്റര്‍ പ്രസന്നകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.