പ്രീമിയര്‍ ട്വന്‍റി 20: അസറൈന്‍–എന്‍ഹാന്‍സ്  പോരാട്ടം നാളെ

മസ്കത്ത്: ഈ വര്‍ഷത്തെ പ്രീമിയര്‍ ട്വന്‍റി 20 ചാമ്പ്യന്മാരെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാവുന്ന അസറൈന്‍- എന്‍ഹാന്‍സ് മത്സരം അമിറാത്തിലെ  മിനിസ്ട്രി ടര്‍ഫ് 1 ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെള്ളിയാഴ്ച  ഉച്ചക്ക് 1.30 ന് ആരംഭിക്കും. നാലു  മത്സരങ്ങളില്‍നിന്ന് 18 പോയന്‍റ് നേടിയ അസറൈന്‍ ജയിച്ചാല്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചാമ്പ്യന്‍ഷിപ് നിലനിര്‍ത്താന്‍ കഴിയും. 
നാലു മത്സരങ്ങളില്‍നിന്ന് 14 പോയന്‍റ് ഉള്ള എന്‍ഹാന്‍സ് ആണ് ജയിക്കുന്നതെങ്കില്‍ പോയന്‍റ് നില തുല്യമാവുകയും അവസാന മത്സരം രണ്ടു ടീമുകള്‍ക്കും നിര്‍ണായകമാവുകയും ചെയ്യും. അസറൈന്‍ 24ന് മസ്കത്ത് സി.ടിയെയും സീസണിലെ അവസാന ട്വന്‍റി 20  മത്സരത്തില്‍ എന്‍ഹാന്‍സ് 30ന് റാഹയെയും നേരിടും. 
ആറുവീതം മലയാളികള്‍ കളിക്കുന്ന എന്‍ഹാന്‍സും അസറൈനും തമ്മില്‍ ഒക്ടോബറില്‍ നടന്ന പ്രീമിയര്‍ 50 ഓവര്‍ മത്സരം ടൈയില്‍ കലാശിച്ചിരുന്നു. അതിനു ശേഷം ആദ്യമായാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്നനത്. ഒമാന്‍ ദേശീയ ടീമിലെ ഏക മലയാളി താരം അരുണ്‍ പൗലോസ്, ഒമാന്‍ എ ടീമിലെ റാം കുമാര്‍, സിന്‍േറാ മൈക്കല്‍ എന്നിവരെ കൂടാതെ വിബിന്‍ വിളയില്‍, ഷിജു വി.എസ്, വിനുകുമാര്‍ എന്നിവര്‍ അസ്സറൈന്‍െറ മലയാളി താരങ്ങളാണ്.  എന്‍ഹാന്‍സിനുവേണ്ടി കളിക്കുന്ന മലയാളി താരങ്ങള്‍ ഉണ്ണികൃഷ്ണന്‍, വിഷ്ണു മോഹന്‍ദാസ്, നിഷാന്ത് എം, സനുത്ത് മുഹമ്മദ്, അശോക് രവി മേനോന്‍, ഇബ്രാഹിം കുട്ടി എന്നിവരാണ്.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.