മസ്കത്ത്: സലാല ഇന്ത്യന്‍ സ്കൂളിലെ കെ.ജി ആന്‍ഡ് പ്രൈമറി സ്കൂള്‍ വിഭാഗങ്ങളുടെ 36ാമത് വാര്‍ഷികാഘോഷം നടന്നു. ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ വി. ജോര്‍ജ് മുഖ്യാതിഥിയും ഐ.ഐ.ടി കാണ്‍പൂര്‍ മുന്‍ ഡയറക്ടര്‍ സഞ്ജയ് ഗോവിന്ദ് ദാണ്ഡെ വിശിഷ്ടാതിഥിയുമായിരുന്നു. എസ്.എം.സി പ്രസിഡന്‍റ് രാം സന്താനം, പ്രിന്‍സിപ്പല്‍ ടി.ആര്‍. ബ്രൗണ്‍, വിവിധ ക്ളാസുകളിലെ ക്യാപ്റ്റന്മാരായ സൂര്യദേവ് ഉമേശന്‍, സൈന ഫാത്തിമ, മുഹമ്മദ് ഷംലാല്‍, പവിത്ര മനോജ്, സ്കൂള്‍ ഹെഡ്ബോയ് അര്‍ഷാദ് സുനില്‍, ഹെഡ്ഗേള്‍ മോനിഷ മോഹന്‍, ഡെപ്യൂട്ടി ഹെഡ്ബോയ് ഹൃദിത്ത് സുദേവ്, ഡെപ്യൂട്ടി ഹെഡ് ഗേള്‍ ഋതിക രാജു എന്നിവരും അതിഥികളെ സ്വാഗതം ചെയ്തു. എസ്.എം.സി വൈസ് പ്രസിഡന്‍റ് ഏണസ്റ്റ് ഏഴിലരശന്‍ ഉദ്ഘാടന ചടങ്ങില്‍ സ്വാഗതം പറഞ്ഞു. സി.സി.എ സബ് കമ്മിറ്റി ചെയര്‍മാന്‍ ദേബാഷിഷ് ഭട്ടാചാര്യ വിശിഷ്ടാതിഥിയെ സ്വാഗതം ചെയ്തു. കുട്ടികളുടെ വിവിധ നൃത്ത, സംഗീത പരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.