മസ്കത്ത്: അഞ്ചാമത് അറബ് ഇന്ത്യ പങ്കാളിത്ത സമ്മേളനം മസ്കത്തില്‍ സമാപിച്ചു. നിരവധി മേഖലകളില്‍ ഇന്ത്യയും അറബ് രാജ്യങ്ങളും പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തോടെയാണ് സമ്മേളനം സമാപിച്ചത്. നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനും കൂടുതല്‍ സംരംഭങ്ങളില്‍ മുതല്‍ മുടക്കാനും സമ്മേളനം തീരുമാനിച്ചു.
സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിരവധി സംയുക്ത സഹകരണ പദ്ധതികള്‍ ആരംഭിക്കാനും തീരുമാനമായി. അറബ് പ്രതിനിധിസംഘത്തെ അറബി ലീഗ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ അഹമദ് ബിന്‍ ഹെലിയും ഇന്ത്യന്‍ പ്രതിനിധി സംഘത്തെ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറുമാണ് നയിച്ചത്.
ദുകം സ്പെഷല്‍ ഇക്കണോമിക് സോണ്‍ അതോറിറ്റി ചെയര്‍മാന്‍ യഹ്യ അല്‍ ജാബ്രി, ഒമാന്‍ പ്ളാനിങ് സുപ്രീം കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സുല്‍ത്താന്‍ അല്‍ ഹബ്സി, സുഡാന്‍ ട്രേഡ് മന്ത്രാലയത്തിലെ സലാഹ് അല്‍ ഹസന്‍, ജോര്‍ഡന്‍ നിക്ഷേപകാര്യ സഹമന്ത്രി ജവാദ് അനാനി എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയില്‍നിന്നുള്ള സ്റ്റേറ്റ് മന്ത്രിമാരും അറബ് രാജ്യങ്ങളില്‍നിന്നുള്ള മന്ത്രിമാരും പ്രമുഖരും സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു. ഇരു ഭാഗങ്ങളില്‍നിന്നുമായി വിദഗ്ധരും ബിസിനസുകാരുമടക്കം 400 പ്രതിനിധികളും സമ്മേളനത്തിന്‍െറ ഭാഗമായി. ആഴത്തില്‍ വേരൂന്നിയതാണ് അറബ് -ഇന്ത്യ സഹകരണം. ഇന്ത്യയിലും അറബ് രാഷ്ട്രങ്ങളിലും കൂടുതല്‍ നിക്ഷേപത്തിനും സഹകരണ സംരംഭങ്ങള്‍ക്കും സമ്മേളനം വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എണ്ണ വില കുറഞ്ഞതുമൂലം സാമ്പത്തിക പ്രയാസങ്ങള്‍ ഉടലെടുത്തെങ്കിലും സാമ്പത്തിക സഹകരണത്തെ ബാധി
ച്ചിട്ടില്ല.
ഇന്ത്യ-അറബ് വ്യാപാരം 100 ശതകോടി ഡോളര്‍ കടന്നതായും അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത് മൂന്നു ലക്ഷം കോടിയായി വര്‍ധിക്കുമെന്നും എം.ജെ. അക്ബര്‍ പറഞ്ഞു. ഏഴു ദശലക്ഷം ഡോളറിന്‍െറ 3,000ത്തിലധികം സംയുക്ത സംരംഭങ്ങളാണ് ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ളത്. അടുത്ത പങ്കാളിത്ത സമ്മേളനം 2018 ല്‍ ഇന്ത്യയില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.