മസ്കത്ത്: നോര്‍ത് അല്‍ ഹെയിലില്‍ മലയാളി ഉടമസ്ഥതയിലുള്ള സംസം ഹൈപ്പര്‍മാര്‍ക്കറ്റിന്‍െറ ഗോഡൗണില്‍ തീപിടിത്തം. വസ്ത്രങ്ങളും പ്ളാസ്റ്റിക് ഉല്‍പന്നങ്ങളുമടക്കം സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
സാധനങ്ങള്‍ പൂര്‍ണമാ യി കത്തിനശിച്ചു. നഷ്ടം തിട്ടപ്പത്തെിയിട്ടില്ളെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഒന്നിലധികം യൂനിറ്റ് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തത്തെിയാണ് തീയണച്ചത്. ആര്‍ക്കും പരിക്കില്ലാതെ തീയണച്ചതായി സിവില്‍ ഡിഫന്‍സ് ട്വിറ്ററില്‍ അറിയിച്ചു. തീപിടിത്തമടക്കം അടിയന്തര ഇടപെടല്‍ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ 9999 എന്ന നമ്പറിലോ 24343666 എന്ന നമ്പറിലോ ബന്ധപ്പെടണം. വൈദ്യുതീകരണത്തിലെ തകരാറുകളാണ് ഭൂരിപക്ഷം തീപിടിത്തങ്ങള്‍ക്കും കാരണമാകുന്നതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. കഴിഞ്ഞവര്‍ഷം ഉണ്ടായ മൂന്നിലൊന്ന് തീപിടിത്തങ്ങള്‍ക്കും വൈദ്യുതീകരണത്തിലെ തകരാറാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.