പെട്രോള്‍ സ്റ്റേഷന്‍ തപ്പി ഇനി വലയണ്ട; വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍

മസ്കത്ത്: നഗരപരിധിവിട്ട് ഉള്‍പ്രദേശങ്ങളിലേക്കുള്ള യാത്രകളില്‍ വാഹനയാത്രികരുടെ പതിവ് തലവേദനയാണ് പെട്രോള്‍ സ്റ്റേഷനുകളുടെ എണ്ണത്തിലെ കുറവ്. പരിചിത വഴിയല്ളെങ്കില്‍ വഴിയില്‍ കിടക്കാതിരിക്കാന്‍ കാണുന്ന സ്റ്റേഷനുകളിലെല്ലാം കയറി ഇന്ധനം ഫുള്‍ടാങ്ക് അടിച്ച് യാത്ര ചെയ്യുന്നവരാണ് പലരും. ദേശീയ സ്ഥിതി വിവര മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ സ്മാര്‍ട്ട്ഫോണ്‍ ആപ്ളിക്കേഷന്‍ വാഹനയാത്രികരുടെ ഇത്തരം ആശങ്കക്ക് പരിഹാരമാവുകയാണ്. വക്വൂദി എന്ന പേരിലുള്ള ഈ ആപ്ളിക്കേഷന്‍ ജി.പി.എസിന്‍െറ സഹായത്തോടെ വാഹനം സഞ്ചരിക്കുന്നതിന് സമീപമുള്ള പെട്രോള്‍ സ്റ്റേഷനുകളെ കുറിച്ച വിവരം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് പ്ളാറ്റ്ഫോമുകളില്‍ ആപ്ളിക്കേഷന്‍ ലഭ്യമാണ്. ഐ.ഒ.എസ് ഒമ്പതുമുതല്‍ മുകളിലേക്കുള്ളവയിലും ആന്‍ഡ്രോയിഡ് 4.2 മുതല്‍ മുകളിലേക്കുമുള്ളവയില്‍ പ്രവര്‍ത്തിക്കുന്ന വക്വൂദിക്ക് 35 എം.ബിയാണ് ശേഷി. അറബി, ഇംഗ്ളീഷ് ഭാഷകളില്‍ ഇത് ലഭ്യമാണ്. ലൊക്കേഷന്‍ ലഭ്യമാക്കുന്നവര്‍ക്ക് ഏറ്റവും അടുത്തുള്ള പെട്രോള്‍ സ്റ്റേഷനുകള്‍ ആപ്പിലെ മാപ്പില്‍ ലഭ്യമാകും. ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാകാത്ത സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി മാപ്പ് ശേഖരിച്ചുവെച്ച ശേഷം ഓഫ്ലൈനായി ലഭ്യമാക്കാനും മാപ്പില്‍ സൗകര്യമുണ്ട്.
 ഒരു അക്കൗണ്ട് ഉപയോഗിച്ച് ഒന്നിലധികം ഉപകരണങ്ങളില്‍ ലോഗിന്‍ ചെയ്യാനും സൗകര്യമുണ്ടാകുമെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇതോടൊപ്പം സൂപ്പര്‍, റെഗുലര്‍ പെട്രോളിന്‍െറയും ഡീസലിന്‍െറയും വിലയും മുന്‍ മാസത്തെ വിലയില്‍നിന്നുള്ള വര്‍ധന അല്ളെങ്കില്‍ കുറവും ആപ്പില്‍ അറിയാന്‍ കഴിയും. 
ബാങ്ക് ബ്രാഞ്ചുകള്‍, എ.ടി.എം, കാഷ് ഡെപ്പോസിറ്റ് മെഷീന്‍ എന്നിവയെ കുറിച്ച വിവരങ്ങള്‍ ലഭ്യമാകുന്ന ബാങ്കി എന്‍.സി.എസ്.ഐ എന്ന ആപ്ളിക്കേഷന്‍ കഴിഞ്ഞദിവസം ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്തിറക്കിയിരുന്നു. പ്രത്യേക സേവനങ്ങള്‍ ലഭ്യമാകുന്ന ബാങ്ക് ശാഖകളെ കുറിച്ച വിവരങ്ങള്‍ സെര്‍ച് ചെയ്യാന്‍ സാധിക്കുന്ന ആപ്പില്‍ വിവിധ വിഭാഗങ്ങളിലുള്ള ഇന്‍ഷുറന്‍സ് ഓഫിസുകളുടെ വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.