ഇബ്രി: ‘തിരുനബിയുടെ സ്നേഹലോകം’ എന്ന തലക്കെട്ടില്‍ ഐ.സി.എഫ് ഇബ്രി സെന്‍ട്രല്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ മീലാദ് സമ്മേളനം സംഘടിപ്പിച്ചു. ശൈഖ് ശഹം സൂമി (ശൂറാ കൗണ്‍സില്‍), ശൈഖ് മുസല്ലം അലി അല്‍ യാഖൂബി (വഖഫ് ബോര്‍ഡ് ജനറല്‍ മാനേജര്‍), അലി സാല അല്‍ കല്‍ബാനി (ചേംബര്‍ ഓഫ് കോമേഴ്സ് ജനറല്‍ മാനേജര്‍), ശൈഖ് അബ്ദുല്‍ അസീസ് അല്‍യാഖൂബി, അഹ്മ്മദ് ജദീജി ( റോയല്‍ ഒമാന്‍ പൊലീസ്) തുടങ്ങിയ സ്വദേശി പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യാതിഥിയായിരുന്നു.
സമ്മേളനത്തിന്‍െറ ഭാഗമായിസംഘടിപ്പിച്ച സ്നേഹസംഗമത്തില്‍ പ്രവാസലോകത്ത് മൂന്നര പതിറ്റാണ്ട് പിന്നിട്ടവരെ ആദരിച്ചു.
മര്‍കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം പ്രമേയ പ്രഭാഷണം നടത്തി. ‘ഞാന്‍ അറിഞ്ഞ പ്രവാചകന്‍’ എന്ന വിഷയത്തില്‍ സ്നേഹസംഗമം പ്രതിനിധി സന്തോഷ്കുമാറും ‘പ്രവാസം കഥ പറയുന്നു’ എന്നവിഷയത്തില്‍ രാജശേഖരനും സംസാരിച്ചു.
ഇബ്രി സിറ്റി പോളിക്ളിനിക്കിന്‍െറ സഹകരണത്തോടെ ഐ.സി.എഫ് ഒരുക്കിയ സാന്ത്വനം പ്രിവിലേജ് കാര്‍ഡ്, മൂന്നരപതിറ്റാണ്ട് പിന്നിട്ട പ്രവാസികള്‍ക്കുള്ള ലൈഫ് സ്റ്റൈല്‍ ചെക്ക് അപ്പ്, സാന്ത്വനം സീനിയര്‍ സിറ്റിസണ്‍ ഫ്രീകെയര്‍ പാക്കേജ് എന്നിവയുടെ വിതരണോദ്ഘാടനം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.