??????? ????????? ????????? ???????????? ???????????? ?????????

ജഅലാന്‍ ഇന്ത്യന്‍ സ്കൂളില്‍ ഇന്‍റര്‍ സ്കൂള്‍ കായിക മേള

ജഅലാന്‍ ബനീ ബൂഅലി: ജഅലാന്‍ ഇന്ത്യന്‍ സ്കൂള്‍ രജത ജൂബിലി ആഘോഷത്തിന്‍െറ ഭാഗമായി ഇന്‍റര്‍ സ്കൂള്‍ കായികമേള സംഘടിപ്പിച്ചു. സൂര്‍, ഇബ്ര ഇന്ത്യന്‍ സ്കൂളുകളില്‍നിന്നും  ജഅലാന്‍ ബംഗ്ളാദേശ് സ്കൂളില്‍നിന്നുമുള്ള കായിക താരങ്ങള്‍ പങ്കെടുത്തു. സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് റിസ്വാന്‍ മാലിക്ക് മീറ്റ് ഉദ്ഘാടനം ചെയ്തു. ഏബെല്‍ ബിനു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ അനാമിക ശര്‍മ ആശംസയര്‍പ്പിച്ചു. ഇന്ത്യന്‍ സ്കൂള്‍ അധ്യാപകന്‍ സന്തോഷ് വര്‍ഗീസ് രൂപകല്‍പന ചെയ്ത ജൂബിലി ലോഗോ സില്‍വര്‍ ജൂബിലി കമ്മിറ്റി അംഗവും മുന്‍ എസ്.എം.സി അംഗവുമായ വില്‍സണ്‍ മാത്യു പ്രകാശനം ചെയ്തു. 
മീറ്റ് കോഓഡിനേറ്റര്‍ രാജീവ് പൂക്കാട്ടില്‍ സ്വാഗതവും  അധ്യാപകന്‍ മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന മത്സരയിനങ്ങള്‍ കായികാധ്യാപകരായ രാജീവ്, സുനീഷ്, നിയാസ്, അതുല്‍ ശര്‍മ, ലീന ഉമ്മന്‍ എന്നിവര്‍ നിയന്ത്രിച്ചു. ജഅലാന്‍ സ്കൂള്‍ വിദ്യാര്‍ഥിനികളുടെ ഡാന്‍സോടെയാണ് സമാപന ചടങ്ങ് ആരംഭിച്ചത്.  മസ്കത്ത് മസൂന്‍ ആന്‍ഡ് ബയാന്‍ കോളജ് മാനേജിങ് ഡയറക്ടര്‍ ഡോ. ജുമാ സാലെഹ് സാലിം അല്‍ ഗിലാനി മുഖ്യാതിഥിയായിരുന്നു.  എസ്.എം.സി അംഗങ്ങളായ റിസ്വാന്‍ മാലിക്ക്, ഫക്രുദ്ദീന്‍ എന്നിവരും സമാപന ചടങ്ങില്‍ പങ്കെടുത്തു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.