Posted On
date_range Updated On
date_range പ്രവാസികളുടെ മക്കള്‍ക്കായി സിജി അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു
മസ്കത്ത്: പ്രവാസികളുടെ കേരളത്തില്‍ പഠിക്കുന്ന മക്കള്‍ക്കായി സിജി അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. എട്ടാം ക്ളാസ് മുതല്‍ പ്ളസ് ടു വരെയുള്ള വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളെ പങ്കെടുപ്പിച്ച് കോഴിക്കോടും ആലപ്പുഴയിലുമാണ് ഡിസംബര്‍ 24, 25, 26 തീയതികളില്‍ ‘എക്സ്പാ കേരള’ എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുക. നല്ല വ്യക്തി, നല്ല മക്കള്‍, നല്ല വിദ്യാര്‍ഥി എന്ന പ്രമേയത്തിലുള്ള ക്യാമ്പില്‍ വ്യത്യസ്ത പഠനപ്രവര്‍ത്തനങ്ങള്‍, ഗെയിമുകള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍, സ്കിറ്റുകള്‍ എന്നിവ നടത്തും. പ്രവേശനം മുന്‍ഗണനാ ക്രമത്തിലായിരിക്കും. കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ 9540621 എന്ന നമ്പറില്‍ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.