മസ്കത്ത്: പ്രവാചക ജീവിതചര്യ ഉൾക്കൊണ്ട് ജീവിതം നയിക്കണമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. മസ്കത്ത് എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മിറ്റി വാദി കബീർ ക്രിസ്റ്റൽ സ്യൂട്ട് ഓഡിറ്റോറിയത്തിൽ ‘മുഹമ്മദ് നബി കുടുംബനീതിയുടെ പ്രകാശം’ പ്രമേയത്തിൽ സംഘടിപ്പിച്ച മീലാദ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മസ്കത്ത് എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ ജലീൽ ഹുദവി അധ്യക്ഷത വഹിച്ചു. പ്രമുഖ വാഗ്മിയും ഖുർആൻ പണ്ഡിതനുമായ എ.എം. നൗഷാദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി.
ശൈഖ് മഹ്മൂദ് ഷൂൺ അൽ അദാബി (റോയൽ ഒമാൻ പൊലീസ്), മുഹമ്മദ് ബിൻ മഹ്മൂദ് അൽ അദാബി എന്നിവർ മുഖ്യാതിഥികളായിരുന്നു. ജീവകാരുണ്യ പ്രവർത്തന മേഖലയിലെ മികവിന് മസ്കത്ത് എസ്.കെ.എസ്.എസ്.എഫ് പ്രഖ്യാപിച്ച ഹിസ് എക്സലൻസി പുരസ്കാരം ശിഫ അൽ ജസീറ ഗ്രൂപ് ചെയർമാൻ ഡോ. കെ.ടി. റബീഉല്ലക്ക് വേണ്ടി ഗ്രൂപ് ഒമാൻ ജനറൽ മാനേജർ മുഹമ്മദ് ശാക്കിർ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളിൽനിന്ന് ഏറ്റു വാങ്ങി. വൈ മാഗസിൻ ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സുൽത്താൻ ഖാബൂസ് പോർട്രെയ്റ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ തമന്നക്ക് മസ്കത്ത് എസ്.കെ.എസ്.എസ് എഫിെൻറ ഉപഹാരവും ക്വിസ് മത്സരത്തിൽ വിജയികളായ റഫീഖ് ചെങ്ങളായി, ടി.പി. മുഹമ്മദ്, റൈഹാൻ അലി എന്നിവർക്കുള്ള സമ്മാനങ്ങളും മുനവ്വറലി ശിഹാബ് തങ്ങൾ വിതരണം ചെയ്തു.
താഹ ജിഫ്രി തങ്ങൾ, പുറങ് അബ്ദുല്ല മുസ്ലിയാർ, സി.കെ.വി. യൂസുഫ് എന്നിവർ സംസാരിച്ചു. ഇബ്രാഹിം ദാരിമി, അബ്ദുസ്സമദ് ഫൈസി സൊഹാർ, പി.എ.വി. അബൂബക്കർ, കെ.പി. അബ്ദുൽ കരീം, കെ.എം. ഉമ്മർ ബാപ്പു, അബ്ദുൽ ഹമീദ് ബർക, ഖാലിദ് കുന്നുമ്മൽ, ഇയ്യാട് അബൂബക്കർ ഫൈസി, സുനീർ ഫൈസി ബർക, പി.ടി.എ. റഷീദ് സഹം, അബ്ദുറസാഖ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി കെ. കെ. റഫീഖ് സ്വാഗതവും ട്രഷറർ നൗഷാദ് മാഹി നന്ദിയും പറഞ്ഞു. കെ.എസ്. ഷാജഹാൻ, കെ.പി. റഫീഖ്,
മുസ്തഫ വളാഞ്ചേരി, നൂറുദ്ദീൻ പയ്യന്നൂർ, താജുദ്ദീൻ റൂവി, കെ.വി.ടി. മുഹമ്മദ്, ഉബൈദ് തളിപ്പറമ്പ്, മുഹമ്മദ് ബഷീർ, നൗഷീൻ നീർവേലി, അൻവർ ചേളാരി, ഹകീം, ശിഹാബ് മലപ്പുറം, ബി. സിദ്ദീഖ്, ഷറഫുദ്ദീൻ റൂവി, ജവാദ് റൂവി, ജാഫർ തളിപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രവാചക പ്രകീർത്തനങ്ങൾ കോർത്തിണക്കി യൂസഫ് അസ്അദിയുടെ നേതൃത്തിൽ ബുർദ മജ്ലിസ് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.