മസ്കത്ത്: എണ്ണവിലയിലുണ്ടായ കുറവ് കാരണം ആഭ്യന്തര സ്കോളര്‍ഷിപ്പുകളോ വിദേശ സ്കോളര്‍ഷിപ്പുകളോ വെട്ടിക്കുറക്കില്ളെന്ന് ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. റവായ ബിന്‍ത് സഊദ് അല്‍ ബുസൈദി വ്യാഴാഴ്ച അറിയിച്ചു. ഒമ്പതാം പഞ്ചവത്സര പദ്ധതി (2016-2020) പ്രകാരമുള്ള എല്ലാ ആഭ്യന്തര-വിദേശ സ്കോളര്‍ഷിപ്പുകള്‍ക്കും സുപ്രീംകൗണ്‍സില്‍ അനുമതിനല്‍കാന്‍ പോവുകയാണെന്നും അവര്‍ വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ശൂറ കൗണ്‍സില്‍ അംഗങ്ങളെയുള്‍പ്പെടുത്തി പഞ്ചവത്സര പദ്ധതി ആസൂത്രണം, അപൈ്ളഡ് സയന്‍സ് കോളജുകള്‍, സ്വകാര്യമേഖലയിലെ ഉന്നത വിദ്യാഭ്യാസം, മന്ത്രാലയത്തിനുകീഴിലെ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ താമസം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയതിനുശേഷമാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
സ്കോളര്‍ഷിപ് സംവിധാനത്തോടെയുള്ള ഡിപ്ളോമ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുക, വിദ്യാര്‍ഥികള്‍ക്ക് ലഘു വായ്പകള്‍ അനുവദിക്കുക, മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഫീസ് സൗജന്യമാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ചില ശൂറ അംഗങ്ങള്‍ മുന്നോട്ടുവെച്ചു. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ നടപടിക്രമങ്ങള്‍ ലഘൂകരിച്ച് നല്‍കണമെന്നും പ്രത്യേക പരിമിതികള്‍ അനുഭവിക്കുന്നവര്‍ക്ക് ചില രാജ്യങ്ങള്‍ ഇത്തരം ഇളവ് നല്‍കുന്നുണ്ടെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
പ്രതിവര്‍ഷം ഒമാന്‍ സര്‍ക്കാര്‍ 9638 ആഭ്യന്തര-വിദേശ സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് 2014ല്‍ 50 ആഭ്യന്തര സ്കോളര്‍ഷിപ്പുകളും 50 വിദേശ സ്കോളര്‍ഷിപ്പുകളും അനുവദിച്ചു. ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് പല കഴിവുകളും കൈമോശം വന്നിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
31 ശതമാനം പേര്‍ക്കും ആശയവിനിമയ കഴിവില്ല. 37 ശതമാനം പേര്‍ക്ക് സര്‍ഗാത്മകതയില്ളെന്നും 38 ശതമാനത്തിന് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവില്ളെന്നും മന്ത്രി അറിയിച്ചു. 10,000ത്തിലേറെ വിദ്യാര്‍ഥികളാണ് പഠനം പൂര്‍ത്തിയാക്കാതെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ടതെന്നും അദ്ദേഹം
പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.