ബാങ്ക് മസ്കത്ത് റുമൈസ്  ശാഖയില്‍ കവര്‍ച്ച

മസ്കത്ത്: ബാങ്ക് മസ്കത്തിന്‍െറ റുമൈസ് ശാഖയില്‍ കവര്‍ച്ച. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ആയുധങ്ങളുമായത്തെിയ മുഖംമൂടി സംഘമാണ് കൊള്ള നടത്തിയത്. സംഘത്തില്‍ കുറഞ്ഞത് മൂന്നുപേരുണ്ടെന്ന് കരുതുന്നു. ബാങ്ക് അധികൃതര്‍ ഒൗദ്യോഗിക വിശദീകരണം പുറത്തുവിടാത്തതിനാല്‍ ബാങ്കില്‍നിന്ന് എത്ര പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. റോയല്‍ ഒമാന്‍ പൊലീസ് (ആര്‍.ഒ.പി) കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്. ബാങ്കിന്‍െറ പിന്‍വശത്തെ ജീവനക്കാര്‍ക്കുള്ള പ്രവേശന കവാടത്തിലൂടെയാണ് സംഘം ബാങ്കില്‍ പ്രവേശിച്ചത്. സംഭവത്തില്‍ ബാങ്ക് ജീവനക്കാര്‍ക്കോ ഉപഭോക്താക്കള്‍ക്കോ പരിക്കില്ല. എന്നാല്‍, ഒരു ജീവനക്കാരന് ബോധക്ഷയമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കവര്‍ച്ചക്കാര്‍ കറുത്തനിറമുള്ളവരും ഉയരമുള്ളവരും ഇംഗ്ളീഷ് സംസാരിക്കുന്നവരുമാണെന്ന് ഒരു ഉപഭോക്താവ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. എല്ലാവരോടും ബാങ്കില്‍നിന്നിറങ്ങാന്‍ കവര്‍ച്ചക്കാര്‍ ആവശ്യപ്പെട്ടതായും എല്ലാവരും പേടിച്ചുപോയതായും ഒരു ബാങ്ക് ജീവനക്കാരന്‍ പറഞ്ഞു. 
ആര്‍ക്കും പരിക്കില്ലാത്തതില്‍ ദൈവത്തോട് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2013 ആഗസ്റ്റില്‍ മസ്കത്തില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ഇബ്രി പ്രവിശ്യയിലെ അല്‍ ഹയാല്‍ ബാങ്കില്‍ ആറംഗസംഘം കവര്‍ച്ച നടത്തിയിരുന്നു. ബാങ്കിലെ ചെറിയ അലമാര കടത്തിയെങ്കിലും ഭാരം കാരണം വലിയ അലമാര കടത്താനുള്ള ശ്രമം വിഫലമായിരുന്നു. കവര്‍ച്ച നടത്തിയവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. 2013 മാര്‍ച്ചില്‍ ബിദ്ബിദ് പ്രവിശ്യയില്‍ ബാങ്ക് മസ്കത്തിന്‍െറ ഫന്‍ജ ശാഖയില്‍ നടന്ന കവര്‍ച്ചാശ്രമം ജീവനക്കാര്‍ പരാജയപ്പെടുത്തിയിരുന്നു. ഒരു അറബ് രാജ്യത്തെ പൗരനായിരുന്നു ഇവിടെ കവര്‍ച്ചക്ക് ശ്രമിച്ചത്. 2010ല്‍ ബോഷര്‍ പ്രവിശ്യയില്‍ ബാങ്ക് മസ്കത്തിന്‍െറ ഗാല ശാഖയില്‍ മുഖംമൂടി സംഘം നടത്തിയ കവര്‍ച്ചയില്‍ 48,000 റിയാല്‍ നഷ്ടമായിരുന്നു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.