മസ്കത്ത്: പ്രമുഖ ഇസ്ലാമിക പ്രഭാഷകനും ഖുര്‍ആന്‍ പണ്ഡിതനുമായ എ.എം. നൗഷാദ് ബാഖവിയുടെ റബീഅ പ്രഭാഷണം ഡിസംബര്‍ ഒമ്പത്, പത്ത് തീയതികളില്‍ മസ്കത്തില്‍ നടക്കുമെന്ന് മസ്കത്ത് എസ്.കെ.എസ്.എസ്.എഫ്, ബര്‍ക സുന്നി സെന്‍റര്‍ ഭാരവാഹികള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡിസംബര്‍ ഒമ്പതിന് ബര്‍ക സുന്നി സെന്‍റര്‍ സംഘടിപ്പിക്കുന്ന അഹ്ലന്‍ റബീഅ ബര്‍ക അല്‍ ഫവാന്‍ ഹാളില്‍ വൈകുന്നേരം ആറിന് ആരംഭിക്കും.
മൗലീദ് മജ്ലിസ്, മദ്റസ വിദ്യാര്‍ഥികളുടെ വിവിധ കലാസാഹിത്യ മത്സരങ്ങള്‍ തുടങ്ങിയവ ഉണ്ടാകും. തുടര്‍ന്ന് ‘അഹ്ലന്‍ റബീഅ’ വിഷയത്തില്‍ നൗഷാദ് ബാഖവി പ്രഭാഷണം നടത്തും. ഡിസംബര്‍ പത്തിന് രാത്രി എട്ടിന് എസ്.കെ.എസ്.എസ്.എഫ് മസ്കത്ത് കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ‘മുഹമ്മദ് നബി: കുടുംബനീതിയുടെ പ്രകാശം’ പ്രമേയത്തില്‍ കേരള സംസ്ഥാന എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി നടത്തുന്ന ഒരുമാസത്തെ മീലാദ് കാമ്പയിന്‍െറ ഒമാന്‍തല ഉദ്ഘാടനവും നൗഷാദ് ബാഖവിയുടെ പ്രഭാഷണവും വാദി കബീര്‍ ജുമുഅ സൂഖിന് സമീപത്തെ ക്രിസ്റ്റല്‍ സ്യൂട്ട് ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടി താഹ ജിഫ്രി തങ്ങള്‍
ഉദ്ഘാടനം ചെയ്യും. അല്‍ ശൈഖ് മഹ്മൂദ് അല്‍ ഷൂണ്‍ അല്‍ അദാബി, ഷിഫാ അല്‍ ജസീറ ഗ്രൂപ് ചെയര്‍മാന്‍ ഡോ. കെ.ടി. റബീഉല്ല തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും.
എട്ടുമണിക്ക് നടക്കുന്ന ബുര്‍ദ മജ്ലിസിന് യൂസുഫ് അസ്അദി നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ മസ്കത്ത് എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളായ റഫീഖ് ചിറ്റാരിപ്പറമ്പ്, നൗഷാദ് മാഹി, കെ.എസ്. ഷാജഹാന്‍, അന്‍വര്‍ ചേളാരി, ബര്‍ക സുന്നി സെന്‍റര്‍ ഭാരവാഹികളായ അബ്ദുല്‍ ഹമീദ് ബര്‍ക, സലാം കോട്ടക്കല്‍, സുനീര്‍ ഫൈസി, ശരീഫ് പൂന്തല, ഫാറൂഖ് താനൂര്‍, സലാം കോഴിക്കോട് തുടങ്ങിയവര്‍
സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.