????????????? ????????????? ??????????????????? ?????????????

കൂട്ടംതെറ്റിയ ഡോള്‍ഫിനുകളെ  മീന്‍പിടിത്തക്കാര്‍ രക്ഷിച്ചു

മസ്കത്ത്: ഒറ്റപ്പെട്ടുപോയ ഒരുകൂട്ടം ഡോള്‍ഫിനുകളെ ഒമാനി പ്രാദേശിക മീന്‍പിടിത്തക്കാര്‍ രക്ഷിച്ചു. കസബ് പ്രവിശ്യയിലെ ഖോര്‍ ശാമില്‍ കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്‍െറ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് ജനശ്രദ്ധയിലത്തെിയത്. 
ഇപ്പോള്‍ വിഡിയോ വൈറലായിരിക്കുകയാണ്. മീന്‍പിടിത്തക്കാരെ അഭിനന്ദിക്കുന്ന നിരവധി കമന്‍റുകളാണ് വിഡിയോക്ക് ലഭിക്കുന്നത്. നാസര്‍ അല്‍ കംസാരി (32) എന്ന മീന്‍പിടിത്തക്കാരനാണ് ആദ്യം ഡോള്‍ഫിനുകളെ ശ്രദ്ധിച്ചത്. 
ഇദ്ദേഹം തന്‍െറ കൂട്ടുകാരെ വിവരമറിയിച്ച് ഡോള്‍ഫിനുകളെ രക്ഷിക്കുകയായിരുന്നു. പത്തിലധികം ഡോള്‍ഫിനുകളെയാണ് രക്ഷിച്ചത്. കഴിഞ്ഞവര്‍ഷം ഇതേ ഭാഗത്തുനിന്ന് ആറ് ഡോള്‍ഫിനുകളെ നാസര്‍ അല്‍ കംസാരി രക്ഷിച്ചിരുന്നു. മുസന്തം ഉപദ്വീപിന്‍െറ ആസ്ഥാനമായ കസബ് ഡോള്‍ഫിന്‍ നിരീക്ഷണത്തിന് പ്രസിദ്ധമായ സ്ഥലമാണ്. മസ്കത്തില്‍നിന്ന് 500 കിലോമീറ്റര്‍ അകലെയാണിത്. ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഡോള്‍ഫിനുകളെ കാണാന്‍ മുസന്തത്തിലേക്ക് പോകാറുള്ളത്. ഇന്ത്യന്‍ സമുദ്ര ഡോള്‍ഫിന്‍, ഇന്തോ-പസഫിക് കൂനന്‍ ഡോള്‍ഫിന്‍, റിസ്സോസ് ഡോള്‍ഫിന്‍, ഇന്തോ-പസഫിക് ബോട്ടില്‍നോസ് ഡോള്‍ഫിന്‍, റഫ് ടൂത്തഡ് ഡോള്‍ഫിന്‍, വരയന്‍ ഡോള്‍ഫിന്‍, പുള്ളി ഡോള്‍ഫിന്‍, സ്പിന്നര്‍ ഡോള്‍ഫിന്‍, നീളന്‍ ചുണ്ടന്‍ ഡോള്‍ഫിന്‍ എന്നിവയൊക്കെ ഒമാനില്‍ സനര്‍ശനത്തിനത്തെുന്ന ഇനങ്ങളാണ്. ഒക്ടോബറില്‍ മസ്കത്ത് പ്രവിശ്യയിലെ യിങ്കിത് ഗ്രാമത്തില്‍ കരക്കടിഞ്ഞ 25 അടി നീളമുള്ള കൂനന്‍ തിമിംഗലത്തെ ഒമാനി മീന്‍പിടിത്തക്കാരന്‍ സുല്‍ത്താന്‍ അല്‍ ഹസ്നി (28) രക്ഷിച്ചിരുന്നു. 30 ടണ്‍ ഭാരമുണ്ടായിരുന്ന തിമിംഗലത്തെ ബോട്ടിന്‍െറ സഹായത്തോടെ  കെട്ടിവലിച്ച് ഉള്‍ക്കടലിലത്തെിക്കാന്‍ അഞ്ചുമണിക്കൂര്‍ പരിശ്രമം വേണ്ടിവന്നുവെന്ന് സുല്‍ത്താന്‍ അല്‍ ഹസ്നി  പറഞ്ഞി
രുന്നു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.