സലാല: കേരള സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ നിക്ഷേപങ്ങള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നില്ളെന്ന് കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഇന്ത്യന്‍ സോഷ്യല്‍ ക്ളബും മലയാള വിഭാഗവും ചേര്‍ന്ന് സലാലയില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ നിര്‍മാണ മേഖലകളില്‍ പ്രവാസികള്‍ സമ്മര്‍ദഗ്രൂപ്പായി മാറണമെന്നും പ്രവാസലോകത്തെ സാധ്യതകളെ മുന്‍നിര്‍ത്തി സാങ്കേതിക വിദഗ്ധരെ വളര്‍ത്തിയെടുക്കുന്ന വിദ്യാഭ്യാസ രീതി ശക്തിപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഹാളില്‍ നടന്ന പരിപാടിയില്‍ ഐ.എസ്.സി ചെയര്‍മാന്‍ മന്‍പ്രീത് സിങ് അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം കണ്‍വീനര്‍ ഡോ. നിഷ്താര്‍ ആശംസ നേര്‍ന്നു. ക്ളബിന്‍െറ ഉപഹാരം മന്‍പ്രീത് സിങ്ങും മലയാള വിഭാഗത്തിന്‍െറ ഉപഹാരം കെ.കെ. അനില്‍ ബാബുവും കൈമാറി.
ഇ.ജി. സുബ്രന്‍ പൊന്നാട അണിയിച്ചു. സലാലയിലെ വിവിധ സാമൂഹിക കൂട്ടായ്മകളുടെ പ്രതിനിധികളും ഉപഹാരവും പൊന്നാടയും കൈമാറി. സി. വിനയകുമാര്‍ സ്വാഗതവും എന്‍.കെ. മോഹന്‍ദാസ് നന്ദിയും
പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.