ഒമാനി പര്‍വതാരോഹകന്‍ ജപ്പാനിലെ  കൊടുമുടി കീഴടക്കി

മസ്കത്ത്: ജപ്പാനിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് ഫ്യുജി കീഴടക്കിയവരുടെ പട്ടികയില്‍ ഇനി ഒമാന്‍ സ്വദേശിയും. ഒമാന്‍ മൗണ്ടന്‍ ക്ളബിലെ സജീവാംഗമായ ഖാലിദ് ബിന്‍ സഈദ് അല്‍ അന്‍ഖൗദിയാണ് 3776 മീറ്റര്‍ ഉയരമുള്ള കൊടുമുടിയുടെ മുകളിലത്തെിയത്. കുത്തനെയുള്ള കയറ്റത്തിനൊപ്പം മാറിമറിയുന്ന കാലാവസ്ഥയും മലകയറ്റത്തിനിടെ വെല്ലുവിളിയായിരുന്നുവെന്ന് ഖാലിദ് ട്വിറ്ററില്‍ കുറിച്ചു. 
അപ്രതീക്ഷിത മഴയും കൊടുങ്കാറ്റും മഞ്ഞുമഴയും ഇവിടെ പതിവാണ്. ക്ഷമയും നിശ്ചയദാര്‍ഢ്യവും കൊണ്ടാണ് ഈ ഉയരം താണ്ടാന്‍ കഴിഞ്ഞത്. ഇതുവരെ 56 രാജ്യങ്ങള്‍ അന്‍ഖൗദി സന്ദര്‍ശിച്ചിട്ടുണ്ട്. ഈ അനുഭവങ്ങളും വെല്ലുവിളി മറികടക്കാന്‍ സഹായകമായി. ജപ്പാന്‍കാരുടെ പുണ്യഭൂമിയാണ് ഫ്യുജി. ഇതോടൊപ്പം, നിരവധി കവികള്‍ക്ക് ഈ കൊടുമുടി പ്രചോദനമായിട്ടുണ്ട്. 
അഞ്ചു തടാകങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഇവിടം യുനെസ്കോയുടെ ലോക പൈതൃക ലിസ്റ്റിലും ഇടം നേടിയിട്ടുണ്ട്. ഈ കാരണങ്ങള്‍ കൊണ്ടാണ് സാഹസിക യത്നത്തിന് മൗണ്ട് ഫ്യുജി തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. 
ആല്‍പ്സ് പവര്‍വതനിരകള്‍, കിളിമഞ്ജാരോ, ബള്‍ഗേറിയയിലെയും ബോസ്നിയയിലെയും പര്‍വതനിരകളും അന്‍ഖൗദി കീഴടക്കിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.